പ​ന്നി​ശേ​രി നാ​ണു​പി​ള്ള സ്മാ​ര​ക ക​ഥ​ക​ളി പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു
Monday, August 10, 2020 10:11 PM IST
ച​വ​റ: ക​ഥ​ക​ളി ആ​ചാ​ര്യ​ൻ പ​ന്നി​ശേ​രി നാ​ണു​പി​ള്ള​യു​ടെ സ്മാ​ര​ണാ​ർ​ഥം പ​ന്നി​ശേ​രി നാ​ണു​പി​ള്ള സ്മാ​ര​ക ക​ഥ​ക​ളി ക്ല​ബി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക​ഥ​ക​ളി പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു.
ക​ഥ​ക​ളി പു​ര​സ്കാ​രം പോ​രു​വ​ഴി ക​ഥ​ക​ളി യോ​ഗം ഉ​ട​മ പ്ര​ഭാ​ക​ര​ൻ ഉ​ണ്ണി​ത്താ​നും എ​ൻ. വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ യു​വ​പ്ര​തി​ഭാ പു​ര​സ്കാ​രം ക​ലാ​മ​ണ്ഡ​ലം അ​നി​ൽ​കു​മാ​റി​നും സ​മ്മാ​നി​ക്കും. 25 വ​ർ​ഷ​ക്കാ​ല​മാ​യി ക​ഥ​ക​ളി​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പ്ര​ഭാ​ക​ര​ൻ ഉ​ണ്ണി​ത്താ​നും സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള വേ​ദി​ക​ളി​ൽ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വെ​ച്ച​തി​ന് അ​നി​ൽ​കു​മാ​റി​നും പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ക​ഥ​ക​ളി പു​ര​സ്കാ​ര​ത്തി​ന് 11111 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും, യു​വ​പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് 5001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും സ​മ്മാ​നി​ക്കും. വി.​പി.​ലീ​ലാ​കൃ​ഷ്ണ​ൻ, മ​നോ​ജ് മ​ഠ​ത്തി​ൽ, രാ​ജ​ൻ മ​ണ​പ്പ​ള്ളി എ​ന്നി​വ​ര​ട​ങ്ങി​യ പു​ര​സ്കാ​ര നി​ർ​ണ​യ ക​മ്മി​റ്റി​യാ​ണ് ഇ​രു​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.
26 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ​യും താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​വി​ജ​യ​കു​മാ​റും പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ കു​രു​മ്പോ​ലി​ൽ ശ്രീ​കു​മാ​ർ , പ​ന്നി​ശേ​രി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചി​റ​യ്ക്ക​ൽ ശ്രീ​ഹ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.