ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു
Monday, August 10, 2020 10:14 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ശ​ക്ത​മാ​യ മ​ഴ​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. കെ​ന്ന​ഡി മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ തു​ട​ങ്ങി​യ ക്യാ​മ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം നൂ​റ്റി നാ​ല് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച അ​ത് അ​ൻ​പ​ത് കു​ടും​ബ​ങ്ങ​ളാ​യി ചു​രു​ങ്ങി.
കേ​ശ​വ​പു​ര​ത്ത് ത​ഴ​ത്തോ​ട് ക​ര ക​വി​ഞ്ഞ​തോ​ടെ​യാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. ഇ​വി​ടെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. മാ​ർ​ക്ക​റ്റി​ന് കി​ഴ​ക്ക് ഭാ​ഗ​ത്ത് ലോ​ർ​ഡ്സ് സ്കൂ​ളി​ന് സ​മീ​പ​ത്തെ പ​ള്ളി​ക്ക​ലാ​റി​ന്‍റെ കൈ​ത്തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ഇ​വി​ടെ​യു​ള്ള പ​തി​നാ​റ് കു​ടും​ബ​ങ്ങ​ളെ തേ​വ​ർ കാ​വ് വി​ദ്യാ​ധി​രാ​ജ കോ​ളേ​ജി​ൽ തു​ട​ങ്ങി​യ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ക്യാ​മ്പു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ത​ഹ​സീ​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഭ​ക്ഷ​ണം ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബീ​നാ​റാ​ണി, ത​ഹ​സി​ൽ​ദാ​ർ പി ​ഷി​ബു, സാ​മൂ​ഹ്യ​ക്ഷേ​മ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ സൂ​സ​ൻ​കോ​ടി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഇ ​സീ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​ത്
കൊല്ലം: ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​വും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​വു​മാ​യ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ 12 വ​രെ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ ​സു​ഹൈ​ര്‍ അ​റി​യി​ച്ചു.