പ​ള്ളി​ക്ക​ലാ​റ്റി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, August 11, 2020 3:12 AM IST
ശാ​സ്താം​കോ​ട്ട: പ​ള്ളി​ക്ക​ലാ​റ്റി​ൽ ചാ​ത്താ​കു​ളം പാ​ല​ത്തി​നു സ​മീ​പം ആ​റ്റി​ൽ വീ​ണു കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം തെ​ങ്ങ​മം പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്ന് ശാ​സ്താം​കോ​ട്ട അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ്കൂ​ബാ ഡൈ​വിം​ഗ് ടീം ​ക​ണ്ടെ​ത്തി. പോ​രു​വ​ഴി ചാ​ത്താ​കു​ളം പ്ലാ​വി​ള കി​ഴ​ക്കേ​തി​ൽ ജോ​സ​ഫ് (76) എ​ന്ന​യാ​ളെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ കാ​ണാ​താ​യ​ത്.

ആ​റ്റി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ജോ​സ​ഫ് നീ​ന്തി​യെ​ടു​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​സ​ന്ന​ൻ പി​ള്ള, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ര​മേ​ഷ് ച​ന്ദ്ര, മോ​ഹ​ന ബാ​ബു, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ പ്രേ​മ​ച​ന്ദ്ര​ൻ നാ​യ​ർ, അ​നീ​ഷ്, ന​ന്ദീ​ഷ്, ഷാ​ജി എ​ന്നി​വ​രു​ടെ സ്കൂ​ബാ ടിം ​പ​ള്ളി​ക്ക​ലാ​റ്റി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം തെ​ര​ച്ചി​ൽ ന​ട​ത്തി. ഭാ​ര്യ: ജാ​ന​കി. മ​ക​ൻ: പ്ര​കാ​ശ് ജോ​സ​ഫ്. സം​സ്കാ​രം ന​ട​ത്തി.