വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും എ​ണ്ണ മോ​ഷ​്ടിച്ച ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Tuesday, August 11, 2020 10:58 PM IST
ചാ​ത്ത​ന്നൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി വ​ള​പ്പു​ക​ളി​ലും ക​ട​ക​ളു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളി​ലും പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും പെ​ട്രോ​ൾ ഊ​റ്റി ക​ട​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പെ​രെ ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
രൂ​പ​മാ​റ്റം വ​രു​ത്തി​യ ആ​ഢം​ബ​ര ബൈ​ക്കു​ക​ളി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കി നി​ര​ത്തു​ക​ളി​ൽ ക​റ​ങ്ങി​യി​രു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. വ​ട​ക്കേ വി​ള​മു​ള്ളു​വി​ള മൈ​ത്രി ന​ഗ​ർ 20 ക​ട​കം​പ​ള്ളി വീ​ട്ടി​ൽ സെ​യ്ദ​ലി (20), പ​ട്ട​ത്താ​നം ചേ​രി​യി​ൽ മ​ക്കാ​നി​പി​പ്പി​ൾ​സ് ന​ഗ​ർ 102 മേ​ഴ്സി വി​ല്ല​യി​ൽ അ​ല​ൻ 19 എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ സെ​യ്ദലി ​അ​ടി​പി​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.
ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​ എ​ൻഎ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്കി​ൽ നി​ന്നും പെ​ട്രോ​ൾ ഊ​റ്റിയവെയാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.​ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും പെ​ട്രോ​ൾ ഊ​റ്റി കൊ​ണ്ടു പോ​കു​ന്ന​തി​നാ​യു​ള്ള കു​പ്പി​ക​ളും മ​റ്റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.