കെ​എം​എം​എ​ല്‍ നെ​ല്‍​ക്ക​തി​ര്‍ വി​ള​വെ​ടു​പ്പ് ന​ട​ത്തി
Tuesday, August 11, 2020 10:58 PM IST
ച​വ​റ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് വ്യ​വ​സാ​യ​ത്തി​നൊ​പ്പം കൃ​ഷി​ക്കും പ്രാ​ധാ​ന്യം ന​ല്‍​കി കെ​എം​എം​എ​ല്‍ ക​മ്പ​നി നെ​ല്‍​ക്ക​തി​ര്‍ വി​ള​വെ​ടു​പ്പ് ന​ട​ത്തി ഒ​ന്നാം ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കി.

സം​യോ​ജി​ത കൃ​ഷി​രീ​തി ന​ട​പ്പി​ലാ​ക്കി വി​ജ​യി​ച്ച​തി​ന്‍റെ ആ​ഹ്‌​ളാ​ദ​ത്തി​ലാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ര്‍. കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണാ​ട്ടു​ക​ര റീ​ജി​യ​ണ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ റി​സ​ര്‍​ച്ച് സ്റ്റേ​ഷ​നി​ല്‍ നി​ന്നും വി​ക​സി​പ്പി​ച്ചെ​ടു​ത്ത 90 ദി​വ​സം കൊ​ണ്ട് മൂ​പ്പെ​ത്തു​ന്ന ഓ​ണം ഇ​ന​മാ​യി​രു​ന്നു വി​ത​ച്ച​ത്.

കാ​ട് മൂ​ട് കി​ട​ന്ന ഗ​സ്റ്റ് ഹൗ​സ് പ​രി​സ​രം വൃ​ത്തി​യാ​ക്കി ഇ​വി​ടെ കൃ​ഷി​ക്ക​നു​യോ​ജ്യ​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. തി​ക​ച്ചും ജൈ​വ കാ​ര്‍​ഷി​ക പ​രി​ച​ര​ണ​ത്തോ​ടെ വി​ള​യി​ച്ചെ​ടു​ത്ത നെ​ല്ല് ക​മ്പ​നി​യു​ടെ ഭ​ക്ഷ​ണ​ശാ​ല​യി​ലേ​ക്ക് ന​ല്‍​കു​ക​യും ബാ​ക്കി ത​ളി​ര്‍ എ​ന്ന പേ​രി​ല്‍ കെ​എം​എം​എ​ല്‍ ബ്രാ​ൻ​ഡി​ല്‍ അ​രി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജെ. ​ച​ന്ദ്ര ബോ​സ് നി​ര്‍​വ​ഹി​ച്ചു.

ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​അ​ജ​യ​കൃ​ഷ്ണ​ന്‍, യൂ​ണി​റ്റ് ത​ല​വ​ന്‍ ജി.​സു​രേ​ഷ് ബാ​ബു, അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ.​എം. സി​യാ​ദ്, എം. ​സ് യൂ​ണി​റ്റ് മേ​ധാ​വി ടി.​കാ​ര്‍​ത്തി​കേ​യ​ന്‍, വി​ജി​ല​ന്‍​സ് സെ​ക്യൂ​രി​റ്റി സൂ​പ്ര​ണ്ട് ബി.​പ്ര​സ​ന്ന​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി.​ആ​ര്‍.​ബി​നേ​ഷ്, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ എ.​എ.​ന​വാ​സ്, ആ​ര്‍.​ജ​യ​കു​മാ​ര്‍, എം.​മ​നോ​ജ് മോ​ന്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.