ആ​ശ്വാ​സ​ത്തി​ന് അ​ൽ​പ്പാ​യു​സ്
Thursday, August 13, 2020 10:42 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ജി​ല്ല​യി​ൽ ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും കു​തി​പ്പ്. ബു​ധ​നാ​ഴ്ച അ​ഞ്ചു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ന് ആ​യു​സ് ഒ​രു ദി​വ​സം മാ​ത്ര​മാ​യി.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 74 പേ​ർ​ക്കാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 64 പേ​ർ​ക്കും സ​മ്പ​ർ​ക്ക വ്യാ​പ​ന​മാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2328 ആ​യി. 73 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി എ​ന്ന​താ​ണ് ആ​കെ​യു​ള്ള ആ​ശ്വാ​സം.
പ​ര​വൂ​ർ ന​ഗ​ര​സ​ഭ, പു​ന​ലൂ​ർ ന​ഗ​ര​സ​ഭ, കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ, കു​ള​ത്തൂ​പ്പു​ഴ, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ രോ​ഗം കൂ​ടു​ത​ലാ​യി പ​ട​ർ​ന്ന​ത്.
പ​ര​വൂ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച യു​വാ​വ് എ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വാ​ർ​ഡി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ട​പ്പി​ച്ചു. ഇ​വി​ടു​ത്തെ എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും അ​ടു​ത്ത ദി​വ​സം ആ​ന്‍റി ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കും. അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മേ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കൊ​ല്ല​ത്ത് മൂ​താ​ക്ക​ര​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വാ​ടി മ​ത്സ്യ ബ​ന്ധ​ന തു​റ​മു​ഖ​വും അ​ട​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യവ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി.
ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 7418 പേ​രാ​ണ്. പു​തു​താ​യി 479 ആ​ൾ​ക്കാ​രെ വി​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലും 129 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തു വ​രെ 35500 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ 8302 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ 2 130 പേ​രു​മു​ണ്ട്.
വാ​ള​കം മേ​ഴ്സി ആ​ശു​പ​ത്രി -37, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 46, കൊ​ല്ലം ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം-33, വി​ള​ക്കു​ടി - 70, ക​രു​നാ​ഗ​പ്പ​ള്ളി - 36, ച​ന്ദ​ന​ത്തോ​പ്പ് - 35 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് കൊ​ല്ലം സി​റ്റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോവി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് 261 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 275 പേ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി. ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 20 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.