മാ​നം തെ​ളി​ഞ്ഞു; മാ​ത്ര​യി​ൽ കൊ​യ്ത്ത് ഉ​ത്സ​വം
Thursday, August 13, 2020 10:44 PM IST
പു​ന​ലൂ​ർ: ഒ​രാ​ഴ്ച​യാ​യി തി​മി​ർ​ത്തു​പെ​യ്യു​ന്ന മ​ഴ മാ​റി മാ​നം തെ​ളി​ഞ്ഞ​തോ​ടെ ഗൃ​ഹാ​തു​ര​ത്വ ഓ​ർ​മ്മ​ക​ൾ ഉ​ണ​ർ​ത്തി മാ​ത്ര​യി​ൽ കൊ​യ്ത്ത് ഉ​ത്സ​വം ആ​രം​ഭി​ച്ചു.

മാ​ത്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല​ങ്കി​ൻ മു​ക്ക് ഏ​ലാ​യി​ൽ കൃ​ഷി ചെ​യ്ത നെ​ല്ലി​ന്‍റെ വി​ള​വെ​ടു​പ്പി​നാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ആ​റ് ഏ​ക്ക​ർ പാ​ട​ത്ത് കൃ​ഷി ചെ​യ്ത നെ​ല്ലി​ന്‍റെ കൊ​യ്ത്ത് ഉ​ത്സ​വം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി ​എ​സ് പ്ര​വീ​ൺ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി.

നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ൾ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​വാ​നും വി​ഷ​ര​ഹി​ത നെ​ല്ല് ഉ​ൽ​പാ​ദി​പ്പി​ച്ച് സ​ഹ​കാ​രി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​വാ​നും വേ​ണ്ടി​യാ​ണ് ബാ​ങ്ക് നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. 120 ദി​വ​സം മൂ​പ്പു​ള്ള മ​നു​ര​ത്ന എ​ന്ന​യി​നം അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള വി​ത്തി​ന​മാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. പാ​ട​ത്തി​നോ​ട് ചേ​ർ​ന്ന് അ​ഞ്ഞൂ​റോ​ളം നേ​ന്ത്ര​വാ​ഴ കു​ല​ക​ൾ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി വ​രു​ന്നു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഇ​രു​പ​തോ​ളം ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ണ് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് കൊ​യ്ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സം​കൊ​ണ്ട് മു​ഴു​വ​ൻ ക​റ്റ​ക​ളും കൊ​യ്തെ​ടു​ക്കാം എ​ന്നാ​ണ് പ്ര​തീ​ക്ഷ. കൊ​യ്ത്തു ക​ഴി​യു​ന്ന​തോ​ടെ മെ​തി​യ​ന്ത്രം എ​ത്തി​ച്ചു നെ​ല്ലും ക​ച്ചി​യും വേ​ർ​തി​രി​ക്കും. ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ച്ച് മു​ഴു​വ​ൻ നെ​ല്ലും യ​ന്ത്ര സ​ഹാ​യ​ത്തോ​ടു​കൂ​ടി മി​ക​ച്ച ഇ​നം അ​രി​യാ​ക്കി ബാ​ങ്കി​ന്‍റെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ആ​വ​ശ്യ​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി​ക്കും.

ഈ ​പാ​ട​ശേ​ഖ​ര​ത്ത് മാ​ത്രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി നെ​ൽ​കൃ​ഷി ന​ട​ത്തി വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് ആ​വ​ശ്യ​ക്കാ​ർ​ക്ക് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യും കൂ​ടാ​തെ നി​ർ​ധ​ന​രാ​യ​വ​ർ​ക്ക്‌ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ, സു​രേ​ഷ് ബാ​ബു, ശ്യാ​മ​ള മോ​ഹ​ൻ, പ്രീ​തി, ഷാ​ജി ഫി​ലി​പ്പ്, മ​നു, തു​ള​സീ​ധ​ര കു​റു​പ്പ്, മു​ര​ളീ​ധ​ര​ൻ​പി​ള്ള, ബാ​ങ്ക് സെ​ക്ര​ട്ട​റി ജി ​സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.