ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെയ്തു
Friday, August 14, 2020 10:42 PM IST
ച​വ​റ: കു​രു​ന്നു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ നു​ക​രാ​ൻ പ​ന്മ​ന​യി​ൽ ഹൈ​ടെ​ക് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.

പ​ന്മ​ന മ​ന​യി​ൽ 79 ന​മ്പ​ർ ആം​ഗ​ൻ​വാ​ടി, ചാ​മ്പ​ക്ക​ട​വ് 73, പ​ന​യ​ന്നാ​ർ കാ​വ് 101 ന​മ്പ​ർ ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ങ്ങ​ളാ​ണ് കു​രു​ന്നു​ക​ൾ​ക്കാ​യി തു​റ​ന്ന​ത്. ഇ​തി​ൽ പ​ന്മ​ന​മ​ന​യി​ൽ 79 ാം ന​മ്പ​ർ ആം​ഗ​ൻ​വാ​ടി പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഹൈ​ടെ​ക്കാ​യ ജി​ല്ല​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ ആം​ഗ​ൻ​വാ​ടി​യാ​ണ്.

ഇ​തി​ന് മു​ന്നി​ൽ തീ​ർ​ത്ത കോ​വി​ഡ് പ്ര​തി​രോ​ധ ചി​ത്ര​ങ്ങ​ളും ആ​ക​ർ​ഷ​ണി​യ​മാ​ണ്. ആം​ഗ​ൻ​വാ​ടി​ക്ക് സ്വ​ന്ത​മാ​യി ഭൂ​മി​യോ കെ​ട്ടി​ട​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 14 ല​ക്ഷം രൂ​പ​യു​ടെ കെ​ട്ടി​ടം നി​ർ​മ്മി​ച്ചു. ഹൈ​ടെ​ക് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ശീ​തീ​ക​രി​ക്കാ​നു​ള​ള സം​വി​ധാ​നം, കം​പ്യൂ​ട്ട​ര്‍ സി​സ്റ്റം, പ്രൊ​ജ​ക്ട​ര്‍ സ്‌​ക്രീ​ന്‍, എ​ഫ് എം ​റേ​ഡി​യോ, ഫ്രി​ഡ്ജ്, ലൈ​ബ്ര​റി ഷെ​ല്‍​ഫ്, പു​സ്ത​ക​ങ്ങ​ള്‍, മേ​ശ, ക​സേ​ര​ക​ളാ​ലും ഹൈ​ടെ​ക്കാ​ണ്.

ഹൈ​ടെ​ക്ക് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ ​സോ​മ​പ്ര​സാ​ദ് എം ​പി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശാ​ലി​നി അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്തം​ഗം അ​ഹ​മ്മ​ദ് മ​ൻ​സൂ​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സ​ജി​ത് ര​ഞ്ച്, കെ ​എ നി​യാ​സ്, ജെ ​അ​നി​ൽ, സൂ​പ്പ​ർ​വൈ​സ​ർ ശ്രീ​രാ​ജി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ ​സ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​മ്പ​ക്ക​ട​വ് 73 ാം ന​മ്പ​ർ ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശാ​ലി​നി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴം അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ജി വി​ശ്വം​ഭ​ര​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ജി​ത് ര​ഞ്ച്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജെ ​അ​നി​ൽ, ക​റു​ക​ത്ത​ല ഇ​സ്മ​യി​ൽ, കു​ത്സം ഷം​സു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഞ്ചാ​യ​ത്തം​ഗം ക​റു​ക​ത്ത​ല ഇ​സ്മ​യി​ൽ ടെ​ലി​വി​ഷ​നും ന​ൽ​കി. പ​ന​യ​ന്നാ​ർ​കാ​വ് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശാ​ലി​നി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴം അ​ധ്യ​ക്ഷ​നാ​യി.

കെ ​ജി വി​ശ്വം​ഭ​ര​ൻ, ജെ ​അ​നി​ൽ, സ​ജി​ത് ര​ഞ്ച്, നി​ഷാ വാ​ഹി​ദ്, അ​ഹ​മ്മ​ദ് മ​ൻ​സൂ​ർ, അ​നി​ൽ ഭ​ര​ത​ൻ, ഐ ​സി ഡി ​എ​സ് ഓ​ഫീ​സ​ർ ശ്രീ​രാ​ജി, കെ ​എം എം ​എ​ൽ വെ​ൽ​ഫ​യ​ർ മാ​നേ​ജ​ർ എ ​എം സി​യാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആം​ഗ​ൻ​വാ​ടി​ക്ക് വ​സ്തു ന​ൽ​കി​യ ഒ​റ്റ​ത്തെ​ങ്ങി​ൽ കു​ടും​ബ​ത്തെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.