ദ​രി​ദ്ര​രെ മ​റ​ക്കാ​ത്ത രാ​ഷ്ട്രീ​യം: ഉ​പ​വാ​സം സ​മാ​പി​ച്ചു
Wednesday, September 16, 2020 10:28 PM IST
കൊല്ലം: ഗാ​ന്ധി​ജി​യു​ടെ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്നു ദ​രി​ദ്ര​രെ മ​റ​ക്കാ​ത്ത രാ​ഷ്ട്രീ​യം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി വ​രു​ന്ന സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗാ​ന്ധി​മാ​ർ​ഗ പ്ര​വ​ർ​ത്ത​ക​ൻ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി​യു​ടെ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സം ​സ​മാ​പി​ച്ചു. ച​വ​റ​യി​ൽ ന​ട​ന്ന സ​ത്യാ​ഗ്ര​ഹം ക​ർ​ഷ​ക​ശ്രീ ജേ​താ​വ് ഡോ. ​ജെ. വി​ജ​യ​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​ങ്ങ​ൾ, അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. ക​ർ​ഷ​ക​രേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും ര​ക്ഷി​ക്കു​ക. ഗ്രാ​മീ​ണ​സ​ന്പ​ദ് ഘ​ട​ന ശ​ക്ത​മാ​ക്കു​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ർ​ശ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​യി​രു​ന്നു സ​ത്യാ​ഗ്ര​ഹം സം​ഘ​ടി​പ്പി​ച്ച​ത്. ഗാ​ന്ധി​ജി​യു​ടെ ആ​ദ്യ​സ​ത്യാ​ഗ്ര​ഹ സ​മ​ര​ഭൂ​മി​യാ​യ ച​ന്പാ​ര​ത്തി​ൽ നി​ന്നാ​ണ് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച റി​ലേ സ​ത്യാ​ഗ്ര​ഹം 120 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ സ​മാ​പി​ക്കും.
ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന അ​നു​ഭാ​വ​സ​ത്യാ​ഗ്ര​ഹ​ത്തി​ൽ സു​മി​ൻ​ജി​ത്ത് മി​ഷ, ഏ.​ജെ. ഡി​ക്രൂ​സ്, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ് കു​മാ​ർ, വ​സ​ന്ത​കു​മാ​ർ ക​ല്ലും​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.