അനീഷിന് ജ​ന്മ​നാ​ട് വി​ട ന​ല്‍​കി
Thursday, September 17, 2020 10:49 PM IST
അ​ഞ്ച​ല്‍ : കാ​ഷ്മീ​രി​ല്‍ ഇ​ന്ത്യ പാ​കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യാ​യ ര​ജൌ​രി​യി​ല്‍ പാ​കി​സ്ഥാ​ന്‍ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ക​ട​യ്ക്ക​ല്‍ വ​യ​ല സ്വ​ദേ​ശി അ​നീ​ഷ്‌ തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം ജ​ന്മ​നാ​ട്ടി​ല്‍ സം​സ്ക​രി​ച്ചു.

രാ​വി​ലെ പ​തി​നൊ​ന്നോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച മൃ​ത​ദേ​ഹം ആ​ദ്യം എ​ത്തി​ച്ച​ത് പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ലാ​ണ്. ഇ​വി​ടെ സൈ​നി​ക​ര​ട​ക്കം ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. പി​ന്നീ​ട് വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക്. വ​ഴി​യോ​ര​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ കാ​ത്തു​നി​ന്നു അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. മി​ക്ക​യി​ട​ങ്ങ​ളി​ലും പു​ഷ്പ​വൃ​ഷ്ട്ടി ന​ട​ത്തി​യാ​ണ് ധീ​ര ജ​വാ​നെ അ​വ​സാ​ന​മാ​യി യാ​ത്ര​യാ​ക്കി​യ​ത്.

ഉ​ച്ച​കഴിഞ്ഞ് രണ്ടോടെ ധീ​ര​ജാ​വാ​ന്‍റെ മൃ​ത​ദേ​ഹം സ്വ​ന്തം വീ​ടാ​യ ക​ട​യ്ക്ക​ല്‍ വ​യ​ല​യി​ലെ ആ​ലു​മു​ക്കി​ല്‍ ആ​ശ നി​വാ​സി​ൽ എ​ത്തി​ച്ചു. പി​താ​വ് തോ​മ​സ്, മാ​താ​വ് അ​മ്മി​ണി​കു​ട്ടി, ഭാ​ര്യ എ​മി​ലി, ഏ​ക​മ​ക​ള്‍ ഹ​ന്ന​യ​ട​ക്കം ഉ​റ്റ​വ​ര്‍ ക​ണ്ണീ​രോ​ടെ അ​നീ​ഷ്‌ തോ​മ​സി​ന് അ​ന്ത്യാ​ഞ്ജ​ലി ന​ല്‍​കി. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. മു​ക്കാ​ല്‍ മ​ണി​ക്കൂ​ര്‍ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹം അ​നീ​ഷി​ന്‍റെ ഇ​ട​വ​ക പ​ള്ളി​യാ​യ വ​യ​ലാ ആ​ലും​മു​ക്കി​ലെ ഓ​ർ​ത്ത​ഡോ​ക്സ് പ​ള​ളി​യി​ലേ​ക്ക് എ​ത്തി​ച്ചു.ഇ​വി​ടെ​യും ഇ​ട​വ​ക അം​ഗ​ങ്ങ​ള്‍ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​നീ​ഷി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​നും അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നും എ​ത്തി​യത്.

മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍ എം​എ​ല്‍​എ, റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍, പു​ന​ലൂ​ര്‍ ആ​ര്‍​ഡി​ഒ ബി. ​ശ​ശി​കു​മാ​ര്‍, സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ് അ​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ള്‍ അ​നീ​ഷി​ന് വി​ട ന​ല്‍​കി. തു​ട​ര്‍​ന്ന് മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വൈകുന്നേരം അഞ്ചോടെ മൃ​ത​ദേ​ഹം പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ പൂ​ര്‍​ണ്ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പെ​ട്രോ​ളി​ങ്ങി​നി​ടെ അ​നീ​ഷ്‌ തോ​മ​സ്‌ അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് നേ​രെ പാ​ക്കി​സ്ഥാ​ന്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് മ​ര​ണ​വി​വ​രം അ​നീ​ഷി​ന്‍റെ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ന്ന​ത്. ഈ ​മാ​സം 25 ന് ​അ​വ​ധി​ക്കാ​യി നാ​ട്ടി​ല്‍ വ​രാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ് അ​നീ​ഷ്‌ അ​തി​ര്‍​ത്തി​യി​ല്‍ വീ​ര​മൃ​ത്യു വ​രി​ക്കു​ന്ന​ത്.