ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ രാ​ജി ക​ത്ത് ന​ല്‍​കി
Friday, September 18, 2020 10:44 PM IST
പ​ത്ത​നാ​പു​രം: നേ​തൃ​ത്വ​ത്തി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി ​പി ഐ ​പ​ട്ടാ​ഴി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ രാ​ജി ക​ത്ത് ന​ല്‍​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ള്‍​പ്പെ​ടെ ആ​റ് പേ​രാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്.
അ​കാ​ര​ണ​മാ​യി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രെ നീ​ക്കം ചെ​യ്തെ​ന്നും അ​ന​ധി​കൃ​ത​മാ​യി പാ​റ​ക്വാ​റി ഉ​ട​മ​ക​ളെ മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ള്‍ സ​ഹാ​യി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് പ്രാ​ദേ​ശി​ക​ത​ല​ത്തി​ലെ നേ​താ​ക്ക​ള്‍ രാ​ജി​വ​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ ​ആ​ർ അ​നു​രാ​ജ്, മീ​നം രാ​ജേ​ഷ് എ​ന്നി​വ​രെ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്തു. ഇ​തി​നു​പു​റ​മേ ലോ​ക്ക​ൽ ക​മ്മി​റ്റി കൂ​ടു​ന്ന​തി​ന് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തി​നു മ​ണ്ഡ​ലം ക​മ്മി​റ്റി ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. അ​ഞ്ച് പേ​ര്‍ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലും ഒ​രാ​ൾ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കു​മാ​ണ് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്. ഇ​തി​നു പു​റ​മേ സി ​പി ഐ ​ജി​ല്ലാ ക​മ്മി​റ്റി​ക്ക് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.