ലോ​ക മു​ള​ദി​നാ​ച​ര​ണം ന​ട​ത്തി
Friday, September 18, 2020 10:46 PM IST
ചാ​ത്ത​ന്നൂ​ർ: നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വീ​ട്ടി​ൽ ഒ​രു മു​ള എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി ചാ​ത്ത​ന്നൂ​ർ പ​ള്ളി​ക്ക​മ​ണ്ണ​ടി ക​ട​വി​ലെ മു​ള​ങ്കാ​ട്ടി​ൽ ലോ​ക​മു​ള​ദി​നാ​ച​ര​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ ധീ​ര ജ​വാ​ൻ അ​നീ​ഷ് തോ​മ​സി​നും ആ​യൂ​ർ​വേ​ദ നി​ത്യ പ്ര​ചാ​ര​ക​നാ​യ ഡോ. ​പി.​ആ​ർ​കൃ​ഷ്ണ​കു​മാ​റി​നും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്നു ന​ട​ത്തു​ന്ന കോ​വി ഡ് - 19 ​ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​ൻ കൃ​ഷി ഓ​ഫീ​സ​ർ എം.​എ​സ്. പ്ര​മോ​ദ് നി​ർ​വ​ഹി​ച്ചു. പ​ള്ളി​ക്ക​മ​ണ്ണ​ടി പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധി​ക​രി​ക​ളെ കാ​ണാ​ൻ സം​ഘ​ട​ന രൂ​പം കൊ​ടു​ത്ത പ്ര​ച​ര​ണ പ​രി​പാ​ടി ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​സ്ഥാ​ന സ​മി​തി അം​ഗം ജി.​രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി ഹ​രി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ളോ​ക്ക് മെ​മ്പ​ർ ഗി​രി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഭാ​ഷ് പു​ളി​ക്ക​ൽ, എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.