കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പരിക്കേറ്റ യുവാവ്‍ മ​രി​ച്ചു
Saturday, September 19, 2020 1:12 AM IST
ച​വ​റ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗം പാ​വു​മ്പ​യി​ല്‍ ബി​ജു ഭ​വ​ന​ത്ത് ബേ​ബി​യു​ടെ​യും ഗ്രേ​സി​യു​ടെ​യും മ​ക​ന്‍ ആ​ന്‍റ​ണി​യാ​ണ് (39) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച മൂ​ന്നോ​ടെ ച​വ​റ തെ​ക്കും​ഭാ​ഗം ന​ട​യ്ക്കാ​വി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കാ​റ്റ​റിം​ഗ് ജോ​ലി​ക്കാ​ര​നാ​യ ആ​ന്‍റ​ണി ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടി​യി​ല്‍ കാ​റും ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​മു​ള്ള​വ​ര്‍ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ മൂ​ന്നോ​ടെ മ​ര​ണ​മ​ട​ഞ്ഞു. ഭാ​ര്യ: ജൂ​ഡി. മ​ക്ക​ള്‍: എ​ബി​ന്‍, എ​ലി​നോ​ര്‍.