വിഴിഞ്ഞത്ത് ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, September 19, 2020 1:13 AM IST
പ​ത്ത​നാ​പു​രം : ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​മു​കും​ചേ​രി അ​ശ്വ​തി​വി​ലാ​സ​ത്തി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി ആ​ചാ​രി -ചെ​ല്ല​മ്മാ​ള്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ കെ.​സി അ​നീ​ഷ് (37) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് ആ​യി​രു​ന്നു അ​പ​ക​ടം.

പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റ​ക്കി​യി​രു​ന്ന മെ​റ്റ​ല്‍ കൂ​ന​യി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് സ​മീ​പ​ത്തെ കോ​ണ്‍​ക്രീ​റ്റ് ബ്ലോ​ക്കു​ക​ളി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ല്‍ നി​ന്നും തെ​റി​ച്ച് വീ​ണ അ​നീ​ഷി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശാ​ലി​നി. മ​ക​ള്‍: അ​നാ​മി​ക.