250 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ബിഎംഎ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ണി​യ​നി​ൽ ല​യി​ച്ചു
Saturday, September 19, 2020 11:19 PM IST
പു​ന​ലൂ​ർ: കേ​ര​ളാ പ്ലാ​ന്‍റേഷ​ൻ ലേ​ബ​ർ യൂ​ണി​യ​ൻ ബിഎംഎ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ജി​ല്ലാ പ്ലാ​ന്‍റേഷ​ൻ ഫോ​റ​സ്റ്റ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നി​ലും ഭാ​ര​തീ​യ ഹെ​ഡ് ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്‌​സ് യൂ​ണി​യ​നി​ലു​മാ​യി ല​യി​ച്ചു.​ മാ​മ്പ​ഴ​ത്ത​റ സ​ലീം നേ​തൃ​ത്വം ന​ൽ​കി​വ​ന്ന യൂ​ണി​യ​നി​ലെ 250ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ബിഎംഎ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ണി​യ​നി​ൽ ല​യി​ച്ച​ത്.

ല​യ​ന​സ​മ്മേ​ള​നം ആ​ർഎ​സ്എ​സ് വി​ഭാ​ഗ് സ​ഹ​കാ​ര്യ​വാ​ഹ് എ​സ്.​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബിഎംഎ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ​ക്ക് ബിജെപി സം​സ്ഥാ​ന സ​മി​തി​യം​ഗം കൂ​ടി​യാ​യ മാ​മ്പ​ഴ​ത്ത​റ സ​ലീം രേ​ഖ​ക​ൾ കൈ​മാ​റി. പാ​ണ്ടി​ത്തി​ട്ട അ​നി​ൽ, ഉ​മേ​ഷ് ബാ​ബു, കെ.​ശി​വ​രാ​ജ​ൻ, സു​രേ​ഷ് മോ​ഹ​ൻ, വി​ള​ക്കു​വെ​ട്ടം ഷൈ​ൻ, തു​മ്പോ​ട് സ​തീ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.