ക​ഞ്ചാ​വു കേ​സ് പ്ര​തി എ​ക്സൈ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു
Sunday, September 20, 2020 11:37 PM IST
കൊ​ല്ലം: ചെ​റു​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പോ​ലും ക​ഞ്ചാ​വു വി​ല്പ​ന ന​ട​ത്തി​വ​ന്ന ക​ഞ്ചാ​വു​കേ​സി​ലെ പ്ര​തി ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച് എ​ക്സൈ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു.
കൊ​ല്ലം കൊ​റ്റ​ങ്ക​ര മു​ണ്ട​ൻ​ചി​റ ബി​നു ഭ​വ​ന​ത്തി​ൽ ബെ​ന്നി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി കി​ട്ടി​യ 10000 രൂ​പ ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ.​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച​ത്.

ഇ​യാ​ൾ‌​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് അ​നു​സ​രി​ച്ച് കേ​സ് എ​ടു​ത്തു അ​ന്യേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്നും പൊ​തി​ക​ളി​ലാ​ക്കി​യ ക​ഞ്ചാ​വ് വി​ല്പ്പ​ന​ക്കാ​യി കൊ​ണ്ടു​പോ​കാ​ൻ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ട​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടു ക​ഞ്ചാ​വും മ​റ്റു​മ​ട​ങ്ങി​യ ക​വ​ർ ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മാ​മൂ​ട്, മു​ണ്ട​ൻ​ചി​റ, വേ​ല​ൻ​കോ​ണം​ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ബെ​ന്നി വ​ൻ​തോ​തി​ൽ യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ക​ഞ്ചാ​വ് വി​ല്പ്പ​ന ന​ട​ത്തി വ​രു​ന്ന​താ​യി കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ സ​നു​വി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വി​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റ്റി.​രാ​ജീ​വ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ന​ഹാ​സ്, അ​നൂ​പ് എ.​ര​വി, ക​ബീ​ർ, മ​നു കെ. ​മ​ണി ഡ്രൈ​വ​ർ നി​തി​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന്, മ​ദ്യം എ​ന്നി​വ​യെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ 9400069439, 9400069440 എ​ന്നീ ന​മ്പ​രു​ക​ളി​ൾ വി​ളി​ച്ച​റി​യി​ക്കാ​വു​ന്ന​താ​ണ്. അ​റി​യി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​ണ്.