എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ യുവാവിനെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Monday, September 21, 2020 10:28 PM IST
പ​ത്ത​നാ​പു​രം: പെ​ട്രോ​ളിം​ഗി​ന് എ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ത്ര​വി​ത​ര​ണ​ക്കാ​ര​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി.

ര​ണ്ടു​പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ ക​മു​കും​ചേ​രി ജം​ഗ്ഷ​ന് സ​മീ​പം ആ​യി​രു​ന്നു സം​ഭ​വം. എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ബെ​ന്നി ജോ​ര്‍​ജി​നും പ​രി​ക്കേ​റ്റു. പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന്‍ അ​ഖി​ല്‍ സ​ഹാ​യി എ​ന്നി​വ​രെ പ​ത്ത​നാ​പു​രം താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യ​വി​ല്‍​പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു പ​ത്ത​നാ​പു​രം എ​ക്സൈ​സ് സം​ഘം. ഇ​തി​നി​ട​യി​ല്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ഖി​ലു​മാ​യി ഇ​ന്‍​സ്പെ​ക്ട​ര്‍ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. താ​ന്‍ ഒ​രു കേ​സി​ലും പ്ര​തി​യ​ല്ലെ​ന്നും പേ​ര് പ​റ​യേ​ണ്ട അ​വ​ശ്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞ​തി​ന് ഇ​ന്‍​സ്പെ​ക്ട​ര്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു വെ​ന്നും അ​ഖി​ല്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന​ത​റി​ഞ്ഞ് പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ത​ട​യു​ക​യും ത​ന്നെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ബെ​ന്നി ജോ​ര്‍​ജ് പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ കു​ന്നി​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

പ​ത്ത​നാ​പു​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​യ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​റെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. പ​ത്ത​നാ​പു​രം സി ​ഐ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ട്ട​ത്.