അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മാസങ്ങളായി അ​ബോ​ധാ​വ​സ്ഥ​യി​ൽ ആയിരുന്നയാ​ൾ മ​രി​ച്ചു
Tuesday, September 22, 2020 1:40 AM IST
ച​വ​റ: ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞു വ​ന്ന​യാ​ൾ മ​രി​ച്ചു. വ​ട​ക്കും​ത​ല പ​ന​യ​ന്നാ​ർ​കാ​വ് മ​ല്ല​യി​ൽ വാ​ഹി​ദ്‌ (55) ആ​ണ് മ​രി​ച്ച​ത്. പ​ന​യ​ന്നാ​ർ​കാ​വി​ൽ ബേ​ക്ക​റി​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ വ​രു​മ്പോ​ൾ ദേ​ശീ​യ​പാ​ത​യി​ൽ പ​ന്മ​ന കു​റ്റാ​മു​ക്കി​ന് സ​മീ​പം നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും മാ​റ്റ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് വീ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: നി​ഷ (പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം). മ​ക്ക​ൾ: അ​ജ്മ​ൽ മു​ഹ​മ്മ​ദ്, അ​മീ​ൻ റ​സൂ​ൽ.