തീരസംരക്ഷണത്തിന് നല്‍കുന്നത് അതീവ ശ്രദ്ധ: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
Thursday, September 24, 2020 10:27 PM IST
കൊല്ലം: തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത് അ​തീ​വ ശ്ര​ദ്ധ​യാ​ണെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ.
ഹാ​ര്‍​ബ​ര്‍ എ​ഞ്ചി​നീ​യ​റിം​ഗ് വ​കു​പ്പ് ജി​ല്ല​യി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തു​മാ​യ വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പ​ര​വൂ​രി​ല്‍ നി​ന്നും കൊ​ല്ല​ത്തേ​ക്ക് 15-20 മി​നി​റ്റി​ല്‍ എ​ത്താ​വു​ന്ന വി​ധം റോ​ഡ് സൗ​ക​ര്യം ഉ​റ​പ്പാ​ക്കും. ഫ്‌​ളൈ ഓ​വ​ര്‍ അ​ട​ക്കം റോ​ഡ് വി​ക​സ​നം വ​രും. എ​ന്നാ​ല്‍ പ​ര​വൂ​രി​ല്‍ ചി​ല​ര്‍ ത​ട​സ​വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. ത​ട​സ​ങ്ങ​ള്‍ നീ​ക്കി ഉ​ട​ന്‍ റോ​ഡു​വി​ക​സ​നം ന​ട​പ്പി​ലാ​ക്കും.
ആ​റു മാ​ര്‍​ക്ക​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഉ​ട​ന്‍ ന​ട​ക്കും. ത​ങ്ക​ശ്ശേ​രി, ക​ട​പ്പാ​ക്ക​ട, മൂ​ന്നാം​കു​റ്റി, പ​ള്ളി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​ട​ന്‍ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക. ഗു​ണ​മേന്മ​യു​ള്ള മ​ത്സ്യം ഉ​ട​ന്‍ മാ​ര്‍​ക്ക​റ്റി​ലേ​ക്ക് എ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​തി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
നാ​ല​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സ​ര്‍​ക്കാ​ര്‍ 1663 റോ​ഡു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. 40 കോ​ടി രൂ​പ ചെ​ല​വി​ല്‍ 81 റോ​ഡു​ക​ള്‍ സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തി​ന്‍റെ​യും 53.41 കോ​ടി രൂ​പ ചെ​ല​വി​ല്‍ 109 റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണ്.
ജി​ല്ല​യി​ല്‍ 6.57 കോ​ടി രൂ​പ ചെ​ല​വി​ല്‍ റോ​ഡു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ​യും 11.83 കോ​ടി രൂ​പ ചെ​ല​വി​ല്‍ റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന്റെ​യും ഉ​ദ്ഘാ​ട​ന​മാ​ണ് ഇ​ന്ന​ലെ മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്. കൊ​ല്ലം, ചാ​ത്ത​ന്നൂ​ര്‍, കു​ന്ന​ത്തൂ​ര്‍, ഇ​ര​വി​പു​രം, ച​വ​റ മ​ണ്ഡ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​ദ്ഘാ​ട​നം പി​ന്നീ​ട് ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.