തെ​ന്മ​ല പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു
Friday, September 25, 2020 10:19 PM IST
തെ​ന്മ​ല: തെ​ന്മ​ല പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. നി​ല​വി​ല്‍ മൂ​ന്നു സെന്‍റീ​മിറ്റർ വീ​ത​മാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ളും തു​റ​ന്നി​രി​ക്കു​ന്ന​ത്. മു​ന്‍ അ​റി​യി​പ്പ് അ​നു​സ​രി​ച്ച് ഇന്നലെ രാവിലെ 11.45 ന് ​ആ​ദ്യ മു​ന്ന​റി​യി​പ്പ് സൈ​റ​ന്‍ ന​ല്‍​കി​യ ശേ​ഷം 12 ഓ​ടെ​യാ​ണ് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ആ​ദ്യം അ​ഞ്ചു സെ​ന്‍റി​മീ​റ്റ​ർ വീ​തം തു​റ​ന്ന ഷ​ട്ട​റു​ക​ൾ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ മൂ​ന്ന് സെ​ന്‍റി​മീ​റ്റ​ർ ആ​യി നി​ജ​പ്പെ​ടു​ത്തി. ഷ​ട്ട​റു​ക​ൾ തു​റ​ക്കു​മ്പോ​ൾ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 111.70 മീ​റ്റ​ർ ആ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് പ്ര​ള​യാ​ന​ന്ത​രം ഏ​ർ​പ്പെ​ടു​ത്തി​യ റൂ​ൾ ക​ർ​വ് അ​നു​സ​രി​ച്ച് അ​ണ​ക്കെ​ട്ടി​ല്‍ ഈ ​മാ​സ​ത്തെ ജ​ല​നി​ര​പ്പ് 112 മീ​റ്റ​റി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​നാ​ലാ​ണ് ഡാം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി അ​ധി​കൃ​ത​ര്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്.

ഒ​പ്പം ത​ന്നെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പെ​യ്ത മ​ഴ​യും അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ലെ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച മാ​ത്രം പ​ര​പ്പാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ നാല് സെ​ന്‍റി​മീ​റ്റ​ർ മ​ഴ ല​ഭ്യ​മാ​യി. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നെ​തെ​ന്നും ആ​ശ​ങ്ക​പെ​ടേണ്ടെന്നും കെ ​ഐ പി ​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ർ ടെ​സ്സിമോ​ൻ പ​റ​ഞ്ഞു.

ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തി​നാ​ല്‍ ക​ല്ല​ട​യാ​റ്റി​ല്‍ 12 മു​ത​ല്‍ 20 സെ.​മി വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത ഉ​ണ്ടെ​ന്നും തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം എ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കെ​ഐപി ​സൂ​പ്ര​ണ്ടിംഗ് എ​ൻജി​നീ​യ​ർ പൂ​ർ​ണ, കെ​ഐപി ​തെ​ന്മ​ല എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ർ മ​ണി​ലാ​ൽ, അ​സി​സ്റ്റ​ന്‍റ് എൻജി​നീ​യ​ർ ശി​വ​ശ​ങ്ക​ർ, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ർ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ എ​ത്തി ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ ശേ​ഷ​മാ​ണു ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്.