ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം ആ​രം​ഭി​ച്ചു
Friday, September 25, 2020 10:19 PM IST
കു​ന്ന​ത്തൂ​ർ: കു​ന്ന​ത്തൂ​ർ സ്വാ​ശ്ര​യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം ആ​രം​ഭി​ച്ചു.​കു​ന്ന​ത്തൂ​ർ ഫാ​ക്ട​റി ജം​ഗ്ഷ​നി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കു​ന്ന​ത്തൂ​ർ പ്ര​സാ​ദ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​
സ്വാ​ശ്ര​യ പ്ര​സി​ഡന്‍റ് ബി.​അ​ശ്വ​നി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സെ​ക്ര​ട്ട​റി തോ​ട്ടം ജ​യ​ൻ,ആ​ർ.​ശ്യാം,കെ.​മ​നോ​ജ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.​ ത ു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ഏ​ഴാം​മൈ​ൽ,പു​ത​ക്കു​ഴി,തു​രു​ത്തി​ക്ക​ര, തോ​ട്ട​ത്തും​മു​റി എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യോ​ഗംം ഇ​ന്ന്

കൊ​ട്ടാ​ര​ക്ക​ര: പ്ര​ഫ.​ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന് ഉച്ചകഴി ഞ്ഞ് മൂന്നിന് ​എ​ഴു​കോ​ൺ സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.