ക​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Friday, October 2, 2020 12:23 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ ഒറ്റയ്ക്കു താമസി ക്കുകയായിരുന്നയാളെ ക​ട​യില്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഞ്ച​ല്‍ ക​രു​കോ​ണി​ലാ​ണ് ഒ​റ്റ​ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന കൊ​ല്ലം പാ​രി​പ്പ​ള്ളി സ്വ​ദേ​ശി രാ​ജുവി(64) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 30 വ​ർ​ഷ​മാ​യി ക​രു​കോ​ണി​ൽ എ​ത്തി കൂ​ലി​വേ​ല ചെ​യ്ത് ഒ​രു ക​ട​യിൽ അന്തി യുറങ്ങിയിരുന്നു പതിവ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ട​യ്ക്കു​ള്ളി​ല്‍ സു​ഖ​മി​ല്ലാ​തെ​യി​രു​ന്ന രാ​ജു​വി​ന് കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ന​ല്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ത​യാ​റാ​ക​തി​രു​ന്ന​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

സു​ഖ​മി​ല്ലാ​തെ അ​വ​ശ നി​ല​യി​ല്‍ ആ​യ രാ​ജു​വി​ന്‍റെ അ​വ​സ്ഥ പ​ല​ത​വ​ണ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ചു​വെ​ങ്കി​ലും കാ​ര്യ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ല്ല എ​ന്നാ​ണു ഇ​വ​ര്‍ പ​റ​യു​ന്ന​ത്. ര​ണ്ടു ദി​വ​സം മു​മ്പ് എ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ രാ​ജു​വി​നെ കോ​വി​ഡ്‌ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം തി​രി​കെ കി​ട​ന്നി​ട​ത്ത് ത​ന്നെ എ​ത്തി​ക്കു​കയാ​യി​രു​ന്നു. ഇ​യാ​ള്‍​ക്ക് കോ​വി​ഡ്‌ ഇ​ല്ല എ​ന്ന് അ​റി​യി​ച്ചി​ട്ടും തു​ട​ര്‍ ചി​കി​ത്സ ന​ല്‍​കി​യി​ല്ല എ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. അ​തേ​സ​മ​യം ഒ​റ്റ​ക്ക് ത​മാ​സി​ക്കു​ന്ന രാ​ജു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു കൂ​ട്ടി​രി​പ്പി​നാ​യി ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് തി​രി​കെ ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന​ടു​ത്തു ത​ന്നെ എ​ത്തി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി മാ​റ്റി.