സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ൽ വെ​ർ​ച്വ​ൽ ക​ലോ​ൽ​സ​വം ന​ട​ത്തി
Friday, October 16, 2020 10:56 PM IST
അ​ഞ്ച​ൽ: ഓ​ൺ​ലൈ​ൻ പഠ​ന​ത്തോ​ടൊ​പ്പം അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോ​മി​ൽ സ്കൂ​ൾ ക​ലോ​ൽ​സ​വം ന​ട​ത്തി. ക​ഴി​ഞ്ഞ മൂന്നു ദി​വ​സ​മാ​യി ന​ട​ന്ന ക​ലോ​ൽ​സ​വം ഇ​ന്ന് സ​മാ​പി​ക്കും.
ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ നാ​ല് കാ​റ്റ​ഗ​റി ക​ളി​ലാ​യി നൂ​റി​ല​ധി​കം ഇ​ന​ങ്ങ​ളി​ൽ മ​ൽ​സരി​ച്ചു. ഡി​ജി​റ്റ​ൽ ക​ലോൽ​സ​വം ച​ല​ച്ചി​ത്ര ന​ട​ൻ ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ നാ​ലു ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും മ​ൽ​സ​രം വി​ല​യി​രു​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.
പ​രി​പാ​ടി​ക​ൾ​ക്ക് സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ബോ​വ​സ് മാ​ത്യു , പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ കോ​ശി, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം മാ​ത്യു, ക​ൺ​വീ​ന​ർ ഗീ​ത എ​സ്. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.