എ​ൽഡിഎ​ഫി​ലേ​യ്ക്ക് പോ​യ​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന്
Friday, October 16, 2020 10:56 PM IST
പ​ത്ത​നാ​പു​രം: കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജോ​സ്.​കെ മാ​ണി വി​ഭാ​ഗം എ​ൽഡിഎ​ഫി​ലേ​യ്ക്ക് പോ​യ​ത് അ​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം മാ​ത്യു ജോ​ർ​ജ് ആ​രോ​പി​ച്ചു.​പാ​ർ​ട്ടി​യു​ടെ പ​ട്ടാ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​യ്ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ എം.​അ​ബ്ദു​ൽ റ​ഹ്മാ​ൻ, കെ.​അ​നി​ൽ, ഡെ​ന്നി വ​ർ​ഗീ​സ്, ര​തീ​ഷ് അ​ലി​മു​ക്ക്, വി.​ജോ​ർ​ജു​കു​ട്ടി, കു​ഞ്ഞു​മോ​ൾ ജോ​ർ​ജു​കു​ട്ടി, കെ.​എം.​വ​ർ​ഗീ​സ്, ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. പ​ട്ടാ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി എം.​ത​ങ്ക​ച്ച​ൻ പ്ര​സി​ഡ​ന്‍റ്, രാ​ജു എ​ബ്ര​ഹാം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ്റ്, ബി.​അ​നി​ൽ കു​മാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ജി​ത് പു​ളി​വി​ള- സെ​ക്ര​ട്ട​റി, ജെ​സ്മോ​ൻ വ​ർ​ഗീ​സ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന്
വി​ദ്യാ​ര്‍​ഥിനി​ക്ക് പ​രി​ക്കേ​റ്റു

കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​രി​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന് വി​ദ്യാ​ര്‍​ഥിനി​ക്ക് പ​രി​ക്കേ​റ്റു. ചി​റ​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ശ്രീ​ദേ​വി വി​ലാ​സ​ത്തി​ല്‍ ആ​ന​ന്ദ​വ​ല്ലി​യു​ടെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ത​ക​ര്‍​ന്ന​ത്. ​മൂ​ന്ന് മു​റി​ക​ള്‍ പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.
ഉ​റ​ങ്ങി​കി​ട​ന്ന ആ​ന​ന്ദ​വ​ല്ലി​യു​ടെ ചെ​റു​മ​ക​ള്‍ അ​ഞ്ജ​ന​യു​ടെ കൈ​യി​ല്‍ ഓ​ട് വീ​ണ് പ​രി​ക്കേ​റ്റു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.