ചവറയിൽ പ​ച്ച​ത്തു​രു​ത്ത് നി​ർ​മ്മാ​ണം ന​ട​പ്പി​ലാ​ക്കി
Friday, October 16, 2020 10:58 PM IST
ച​വ​റ : മ​ണ്ണും ജ​ല​വും സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി ഹ​രി​ത കേ​ര​ളം മി​ഷ​നും തൊ​ഴി​ലു​റ​പ്പു മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ പ​ച്ച​ത്തു​രു​ത്ത് നി​ർ​മ്മാ​ണം ച​വ​റ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി. നീ​ണ്ട​ക​ര, തെ​ക്കും​ഭാ​ഗം, പ​ന്മ​ന എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്നു. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ കു​മാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് സേ​തു​ല​ക്ഷ്മി ശി​ലാ​ഫ​ല​കം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ​തൈ​ക​ൾ, ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി ഭൂ​മി​യെ ഹ​രി​ത​വ​ർ​ണം ആ​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. തെ​ക്കും​ഭാ​ഗം, പ​ന്മ​ന എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.
ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ പീ​റ്റ​ർ കാ​ർ​ലോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ, ബീ​ന ദ​യാ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.