കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ​നാ​യ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇന്ന്
Sunday, October 18, 2020 11:15 PM IST
കൊ​ട്ടാ​ര​ക്ക​ര: ​ന​ട​നാ​യി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ​നാ​യ​രു​ടെ 34ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 19ന് ​സം​ഘ​ടി​പ്പി​ക്കും.
കോവി​ഡ് പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​ക്കൂ​ടി​യാ​ണ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. രാത്രി ഏഴിന് ​പി.​ഐ​ഷാ​പോ​റ്റി എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ, ജ​യ​റാം, നി​ർ​മ്മാ​താ​വ് അ​നി​ൽ അ​മ്പ​ല​ക്ക​ര, സി​ദ്ധാ​ർ​ഥശി​വ, രാ​ജേ​ഷ് ശ​ർ​മ്മ, സു​ജേ​ഷ് ഹ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ്രഫ.​ഗം​ഗാ​ധ​ര​ൻ നാ​യ​ർ അ​റി​യി​ച്ചു.