ബി​ഷ​പ് സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ അ​നു​ശോ​ചി​ച്ചു
Sunday, October 18, 2020 11:15 PM IST
പുനലൂർ: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും ആ​ഗോ​ള സ​ഭ​യു​ടെ വി​വി​ധ പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ ശ​ബ്ദ​വും ആ​യി​രു​ന്ന ഡോ​.ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ വി​യോ​ഗ​ത്തി​ൽ പു​ന​ലൂ​ർ രൂ​പ​താ മെ​ത്രാ​ൻ ബി​ഷ​പ് സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ അ​നു​ശോ​ചി​ച്ചു.
കാ​ല​ത്തെ പു​ന​ർ​വാ​യ​ന ന​ട​ത്തി സ​ഭ​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മെ​ത്രാ​പ്പോ​ലീ​ത്ത പു​ന​ലൂ​ർ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​മാ​യി വ​ലി​യ ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു എ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അദ്ദേഹം അ​റി​യി​ച്ചു.

ഡിസി​എംഎ​സ് പു​ന​ലൂ​ർ രൂ​പ​താ സ​മി​തി
പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

പു​ന​ലൂ​ർ: ദ​ളി​ത് ജ​ന​ത​യ്ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ലും ഫാ.​സ്റ്റാ​ൻ സ്വാ​മി​യെ അ​ന്യാ​യ​മാ​യി അ​റ​സ്റ്റു ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഡിസി​എംഎ​സ് പു​ന​ലൂ​ർ രൂ​പ​താ സ​മി​തി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സാ​യാ​ഹ്നം രൂ​പ​താ പിആ​ർ​ഒ ഫാ. ​ക്രി​സ്റ്റി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജ​യ്‌​ന​മ്മ കു​ന്നി​ക്കോ​ട്, എ​ബ്ര​ഹാം പാ​ല​വി​ള, സ​ജി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.