വീട്ടിൽ ഉറങ്ങിക്കിടന്ന ഗ്രന്ഥശാലാ പ്രവർത്തകന് പോലീസിന്‍റെ മർദനം
Monday, October 19, 2020 11:12 PM IST
ശാ​സ്താം​കോ​ട്ട: രാ​ത്രി വീ​ട്ടി​ല്‍​കി​ട​ന്നു​റ​ങ്ങി​യ ക​വി​യും ഗ്ര​ന്ഥ​ശാ​ലാ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എം ​സ​ങ്നെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​തി​ക്ര​മം. വ​ലി​യ​പാ​ട​ത്തെ വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ത​ന്നെ വീ​ട്ടി​ല്‍ ക​ട​ന്നു​ക​യ​റി​യ ശാ​സ്താം​കോ​ട്ട എ​സ്‌​ഐ മ​ര്‍​ദി​ച്ച​താ​യാ​ണ് സ​ങ് ഉ​ന്ന​താ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി. ഉ​റ​ങ്ങി​ക്കി​ട​ന്ന ത​ന്നെ ചൂ​ര​ലി​ന് അ​ടി​ക്കു​ക​യും ബ​ലം​പ്ര​യോ​ഗി​ച്ച് വ​ലി​ച്ചു​യ​ര്‍​ത്തി ഇ​രു​ത്തു​ക​യും പി​ടി​ച്ചു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.
ഉ​റ​ക്ക​ത്തി​ല്‍​നി​ന്നും എ​ഴു​ന്നേ​റ്റ​തി​നാ​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​കാ​തെ ഭ​യ​ന്ന സ​ങ് പി​ന്നീ​ട് കാ​ര​ണ​മ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് റോ​ഡി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ആ​രെ​യോ തേ​ടി ഓ​ടി​വ​ന്ന​താ​ണെ​ന്ന് അ​റി​ഞ്ഞ​ത്.​ പ്രാ​യ​മാ​യ മാ​താ​വി​നോ​ട് ക​യ​ര്‍​ക്കു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു​വെ​ന്നും സ​ങ് പ​റ​യു​ന്നു. വീ​ട്ടി​ല്‍ മു​റി​ക്കു​ള്ളി​ല്‍ ഉ​റ​ങ്ങു​ന്ന ഒ​രാ​ളെ അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ക്കു​ക​യും വീ​ട്ടി​ല്‍​ഭീ​ക​രാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
അ​തി​ക്ര​മ​ത്തി​ല്‍ വ്യാ​പ​ക​മാ​യ​പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. അ​തു​പോ​ലെ ത​ന്നെ സ​മാ​ന​മാ​യ നി​ര​വ​ധി പ​രാ​തി​ക​ൾ ശാ​സ്താം കോ​ട്ട എ​സ് ഐ ​ക്ക്എ​തി​രെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ നി​ര​പ​രാ​ധി​ക​ളെ മ​ർ​ദി​ക്കു​ന്ന​തും മു​തി​ർ​ന്ന​വ​രെ​യും സ്ത്രീ​ക​ളെ​യും അ​സ​ഭ്യം പ​റ​യു​ന്ന​തു​മൊ​ക്കെ എ​സ് ഐ ​യു​ടെ ശൈ​ലി​യാ​ണെന്ന് പരക്കെ ആക്ഷേപമുണ്ട്.

ജ​ല വി​ത​ര​ണം
ത​ട​സ​പ്പെ​ടും
കൊല്ലം: ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം ബൂ​സ്റ്റ​ര്‍ പ​മ്പ് ഹൗ​സി​ലെ വാ​ല്‍​വി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ല്‍ ക​ച്ചേ​രി, തേ​വ​ള്ളി, കൈ​ക്കു​ള​ങ്ങ​ര, വാ​ടി, ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം, തി​രു​മു​ല്ലാ​വാ​രം, പ​ള്ളി​ത്തോ​ട്ടം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ജ​ല​വി​ത​ര​ണം ഭാ​ഗീ​ക​മാ​യി ന​ട​സ​പ്പെ​ടു​മെ​ന്ന് വാ​ട്ട​ര്‍ സ​പ്ലൈ സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.