തെ​ന്മ​ല ശെ​ന്തു​രു​ണി ഇ​ക്കോ ടൂ​റി​സം മേ​ഖ​ല ഇ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും
Monday, October 19, 2020 11:12 PM IST
പു​ന​ലൂ​ർ: തെ​ന്മ​ല ശെ​ന്തു​രു​ണി ഇ​ക്കോ ടൂ​റി​സം മേ​ഖ​ല ഇ​ന്ന് മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. കോ​വി ഡി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​മാ​യി അ​ട​ച്ചു പി​ടി​യി​ട്ട ശെ​ന്തു​രു​ണി ടൂ​റി​സ്റ്റു കേ​ന്ദ്ര​മാ​ണ് തു​റ​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ന്മ​ല ശെ​ന്തു​രു​ണി ഇ​ക്കോ ടൂ​റി​സം ഇ​ന്ന് മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ന്ന​ത്.​
ഇ​തി​നോ​ട് ചേ​ർ​ന്ന തെ​ന്മ​ല ഇ​ക്കോ ടൂ​റി​സ്സം മേ​ഖ​ല ക​ഴി​ഞ്ഞ ആ​ഴ്ച തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. ഓ​ൺ ലൈ​ൻ വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത വി​നോ​ദ സ​ഞ്ചാ​രി ക​ളാ​ണ് ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യി​ൽ എ​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശെ​ന്തു​രു​ണി മേ​ഖ​ല​യി​ലെ ഉ​ല്ലാ​സ ബോ​ട്ട് യാ​ത്ര, കു​ട്ട​വ​ഞ്ചി സ​വാ​രി, മു​ള​ച​ങ്ങാ​ട യാ​ത്ര, ജീ​പ് സ​ഫാ​രി, ട്രെ​ക്കിം​ഗ്, ക്യാ​മ്പിം​ഗ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്ന് മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്ന് അ​സി.​വൈ​ൽ​ഡ് ഓ​ഫീ​സ​ർ സ​ജു അ​റി​യി​ച്ചു.
ഓ​ൺ​ലൈ​ൻ വ​ഴി സ​ഞ്ചാ​രി​ക​ൾ​ക്ക് ടി​ക്ക​റ്റ് ബു​ക്ക്‌ ചെ​യ്യാം. പ​ണ​മി​ട​പാ​ടു​ക​ളും ഓ​ൺ​ലൈ​ൻ വ​ഴി മാ​ത്രം ആ​യി​രി​ക്കും.10 വ​യ​സി​നു താ​ഴെ​യും , 60 വ​യ​സി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല., സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും മ​റ്റു ശു​ചി​ക​ര​ണ​ങ്ങ​ൾ​ക്കും ക്ര​മി​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി യി​ട്ടു​ണ്ട്. കോ​വി​ഡി​നെ തു​ട​ർ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കു​ന്ന ഗൈ​ഡു​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും, ബു​ക്കി​ങ്ങി​നും 0475-2344100,8547567935 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.