പോ​ർ​ട്ട് കൊ​ല്ലം ഇ​ട​വ​ക​യി​ൽ ദേ​വാ​ല​യ ആ​ശി​ർ​വാ​ദം ഇ​ന്ന്
Wednesday, October 21, 2020 11:06 PM IST
കൊ​ല്ലം: പോ​ർ​ട്ട് കൊ​ല്ലം ഇ​ട​വ​ക​യി​ലെ പു​ന​രു​ദ്ധ​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ​യും പു​തി​യ അ​ൾ​ത്താ​ര​യു​ടെ​യും ആ​ശി​ർ​വാ​ദ​ം ഇ​ന്ന് വൈകുന്നേരം നാലിന് കൊ​ല്ലം ബി​ഷ​പ് ഡോ.പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി നി​ർ​വഹി​ക്കു​ം. ഇ​ട​വ​ക വി​കാ​രി ഫാ.​സേ​വ്യ​ർ ലാ​സ​ർ നേ​തൃ​ത്വം കൊ​ടു​ക്കും
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​തി​നാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ശ്വാ​സി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ൻ​മ്പ് ഉ​ണ്ടാ​യി​രു​ന്ന രണ്ട് ദേ​വാ​ല​യ​ങ്ങ​ളും ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ചു പോ​യി​രു​ന്നു.
1986 ൽ ​വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പ്പാ​പ്പാ​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ൽ ആ​ശി​ർ​വ​ദി​ച്ച ശി​ല​യി​ൽ മേ​ൽ നി​ർ​മ്മി​ച്ച ദേ​വാ​ല​യ​മാ​ണ് ഇ​പ്പോ​ൾ പു​നു​രു​ദ്ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ക​ട​ലി​ൽ നി​ന്ന് ശേ​ഖ​രി​ച്ച ആ​ദ്യ ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ ഭാ​ഗ​ങ്ങ​ളും കൂ​ടാ​തെ വി​ശു​ദ്ധ തോ​മ​സ് അ​പ്പോ​സ്തോ​ല​ന്‍റെ തി​രു​ശേ​ഷി​പ്പും ദേ​വാ​ല​യ​ത്തി​ൽ വ​ണ​ക്ക​ത്തി​നാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.