പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​ന​തി​നെ​തി​രേ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ തി​രി തെ​ളി​യി​ക്ക​ൽ ഇ​ന്ന്
Friday, October 23, 2020 12:24 AM IST
അ​ഞ്ച​ൽ: ജി​ല്ല​യി​ലെ കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ആ​യി പ്ര​ഖ്യ​പി​ക്കാ​ൻ ഉ​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ന്ന് രാ​ത്രി ഏ​ഴി​ന് ആ​യി​ര​ത്തോ​ളം പേ​ർ തി​രി തെ​ളി​യി​ച്ചു പ്ര​തി​ഷേ​ധി​ക്കും. ആ​ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ പ​രി​സ്തി​ഥി ലോ​ല മേ​ഖ​ല ആ​യി പ്ര​ഖ്യ​പി​ക്കാ​ൻ ഉ​ള്ള തീ​രു​മാ​നം കൈ​കൊ​ണ്ട​ത്. വി​ജ്ഞാ​പ​നം പ്രാ​ബ​ല്യ​ത്തി​ൽ ആ​യാ​ൽ ഇ​വി​ടെ ഉ​ള്ള ജ​ന​ങ​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ൽ ആ​കും. ദേ​ശീ​യ ശ​രാ​ശ​രി​ക്കും മു​ക​ളി​ൽ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല ഉ​ള്ള കേ​ര​ള​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ കൂ​ടി ബ​ഫ​ർ സോ​ണി​ൽ ആ​ക്കി ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ താ​മ​സ​സ്ഥ​ലം ഉ​ൾ​പ്പ​ടെ ഉ​പേ​ക്ഷി​ച്ചു പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​രും.
ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ട് കൂ​ടി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ബ്ബ​ർ, വാ​ഴ, കാ​പ്പി, കൊ​ക്കോ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ​വി​ധ കൃ​ഷി​ക​ളും പ​ശു വ​ള​ർ​ത്ത​ൽ, മീ​ൻ വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​വ​യും പ്രാ​ദേ​ശി​ക​മാ​യി മാ​ത്ര​മേ വി​പ​ണ​നം ചെ​യ്യാ​ൻ സാ​ധി​ക്കു. അ​തോ​ടെ കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​ർ ര​ണ്ടാം കി​ട പൗ​ര​ന്മാ​രാ​യി മാ​റും. റോ​ഡ്, വൈ​ദ്യു​തി ഉ​പ​യോ​ഗം എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​വു​ക​യും ഇ​തു​വ​ഴി​യു​ള്ള രാ​ത്രി​കാ​ല യാ​ത്ര നി​രോ​ധ​ന​വും കൂ​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ന്നെ​ങ്കി​ൽ നാ​ടു​വി​ട്ടു പോ​വു​ക​യോ മ​റ്റു ജീ​വി​ത മാ​ർ​ഗം ഇ​ല്ലാ​ത്ത​വ​ർ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യോ ചെ​യ്യു​ക എ​ന്ന അ​വ​സ്ഥ​യി​ൽ കാ​ര്യ​ങ്ങ​ൾ എ​ത്തും.

എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​തി​രെ ത​ങ്ങ​ളു​ടെ വി​യോ​ജി​പ്പ് അ​റി​യി​ച്ചി​ട്ടും നാ​ലു​വ​ർ​ഷ​മാ​യി​ട്ടും പ്രാ​ദേ​ശി​ക ഭ​ര​ണ കൂ​ടാ​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ട്ടി​ല്ല. ഈ ​അ​വ​സ്ഥ​യി​ൽ ആ​ണ് ഇ​ന്ന് മൂ​ന്നു പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 500 ഓ​ളം ക​ർ​ഷ​ക​രും അ​വ​ർ​ക്ക് പി​ന്തു​ണ അ​ർ​പ്പി​ച്ചു കൊ​ണ്ട് മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും 500 ഓ​ളം പേ​രും ഈ ​തി​രി തെ​ളി​ക്ക​ൽ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടു​ള്ള നി​വേ​ദ​നം മ​ന്ത്രി കെ. ​രാ​ജു​വി​ന് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ജ​ന​കീ​യ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൈ​മാ​റും.

പു​ന​ലൂ​ർ: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ലെ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ന്നു. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​യ്ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​വ​ശ്യം. ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ടു ചേ​ർ​ന്നു വ​രു​ന്ന ജി​ല്ല​യി​ലെ പു​ന​ലൂ​ർ താ​ലൂ​ക്കി​ൽ​പ്പെ​ട്ട ആ​ര്യ​ങ്കാ​വ്,തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ വി​ല്ലേ​ജു​ക​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ ക​ള്ളി​ക്കാ​ട്, അ​മ്പൂ​രി, മ​ണ്ണൂ​ർ​ക്ക​ര , വി​തു​ര, പൊ​ന്മു​ടി വി​ല്ലേ​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ർ​ഷ​ക​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വി​ജ്ഞാ​പ​നം നി​ല​വി​ലു​ള്ള​ത്. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി തീ​രാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ഈ ​വി​ഷ​യ​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാ​നാ​ണ് സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​യ്ക്കു​ന്ന​ത്. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ബി​നാ​റും സം​ഘ​ടി​പ്പി​ച്ചു. സ്വ​ത​ന്ത്ര്യ ക​ർ​ഷ​ക അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ഒ​ഴു​ക​യി​ലി​ന്‍റെ തൃ​ത്വ​ത്തി​ലാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ർ ഇ​ന്ന് രാ​ത്രി ഏ​ഴി​ന് ജ്ഞാ​പ​ന​ത്തി​നെ​തി​രെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ തി​രി ക​ത്തി​ച്ചു പി​ടി​ച്ച് പ്ര​തി​ഷേ​ധി​ക്കുമെന്ന് ജ​ന​കീ​യ മു​ന്നേ​റ്റ സം​ഘ​ട​ന​ ഡ​യ​റ​ക്ട​ർ ഫാ.​എ​ബ്ര​ഹാം ക​രി​പ്പി​ങ്ങാം​പു​റം സ​മ​ര​പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും.