പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി​യു​ള​ള അ​നു​മ​തി; സി​ബി​ഐ​യെ വി​ല​ക്കി​യ​ത് കോ​ട​തി അ​ല​ക്ഷ്യ​മെ​ന്ന് ജെ​എ​സ്എ​സ്
Friday, October 23, 2020 10:26 PM IST
കൊ​ല്ലം: ക​ശു​വ​ണ്ടി വി​ക​സ​ന​കോ​ർ​പ്പ​റേ​ഷ​നി​ലെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​പ്പ​റ്റി ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സി​ബി​ഐ ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പ്ര​തി​ക​ളെ പ്രൊ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന​തി​നെ ത​ട​ഞ്ഞു​കൊ​ണ്ട് ആ​രാ​ണ് സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് ജെ​എ​സ്എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് സോ​മ​രാ​ജ​ൻ.
പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള​ള അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ലൂ​ടെ ഹൈ​ക്കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​വും അ​തു​വ​ഴി കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​തു​മാ​യി ഈ ​വി​ഷ​യം മാ​റി​യി​രി​ക്കു​ന്നു. ഇ​ത്ത​രം നി​യ​മോ​പ​ദേ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​രു​ന്ന സ​ർ​ക്കാ​രി​ന് ഇ​തേ കു​റ്റ​കൃ​ത്യ​ത്തി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​നാ​വി​ല്ല.
ല​ക്ഷ​ക​ണ​ക്കി​ന് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ മ​റ​യാ​ക്കി വ​ർ​ഷ​ങ്ങ​ളാ​യി ത​ഴ​ച്ചു​വ​ള​ർ​ന്ന കോ​ടി​ക​ളു​ടെ അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​രാ​നും അ​തു​വ​ഴി അ​വ​സാ​നി​പ്പി​ക്കാ​നു​മാ​ണ് ഹൈ​ക്കോ​ട​തി, വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ വി​ശ​ദ​വും സ​മ​ഗ്ര​വു​മാ​യ അ​ന്വേ​ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സി​ബി​ഐ യെ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.
അ​തി​നെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തീ​വ​ഗു​രു​ത​ര​മാ​യ ഈ ​സൗ​ഹ​ച​ര്യ​ത്തെ നീ​തി​ന്യാ​യ​പീ​ഡ​വും രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളും അ​തി​ന്‍റെ പൂ​ർ​ണ​മാ​യ അ​ർ​ഥ​ത്തി​ൽ മ​ന​സി​ലാ​ക്കു​ക​യും പ്ര​തി​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ സ​ഞ്ജീ​വ് സോ​മ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.