ബൈ​ക്കി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Saturday, October 24, 2020 1:37 AM IST
ച​വ​റ : കാ​ൽ​ന​ട​യാ​ത്രി​ക​രെ ബൈ​ക്കി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു . കൊ​ല്ലം തി​രു​മു​ല്ല​വാ​രം ക​ണ്ണ​ങ്ക​ര കി​ഴ​ക്ക​തി​ൽ ദി​ലീ​പ് കു​മാ​ർ ( 48 ) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ക​ല്ല​ശേ​രി​യി​ൽ സു​ദ​ർ​ശ​ന് ( 59 ) പ​രി​ക്കേ​റ്റു.

ഇ​ദ്ദേ​ഹം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ​യി​ൽ വെ​ള്ളി​യാ​ഴ്ച്ച പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു വ​രു​ന്ന​തി​നി​ട​യി​ൽ ഇ​രു​വ​രേ​യും ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച ദി​ലീ​പ്കു​മാ​ർ ഭാ​ര്യാ വീ​ടാ​യ നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ പു​ത്ത​ൻ​വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​ണ്.

കൊ​ല്ല​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ടൈ​പ്പി​സ്റ്റാ​ണ് ഇ​ദ്ദേ​ഹം. പ​രി​ക്കേ​റ്റ സു​ദ​ർ​ശ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ്. മി​ക്ക ദി​വ​സ​വും പു​ല​ർ​ച്ചെ ഇ​രു​വ​രും ന​ട​ക്കാ​ൻ പോ​കു​ന്ന പ​തി​വു​ണ്ട്. അ​പ​ക​ട സ്ഥ​ല​ത്ത് വേ​ണ്ട​ത്ര വെ​ളി​ച്ച​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭ്യ​മാ​യ ശേ​ഷം ദി​ലീ​പ് കു​മാ​റി​ന്‍റെ സം​സ്ക്കാ​രം ഇ​ന്ന് ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഭാ​ര്യ ബി​സ്മി. മ​ക്ക​ൾ :അ​ഞ്ജ​ന, ധ​നീ​ഷ്.