പോ​ഷ​കാ​ഹാ​ര കി​റ്റുകൾ ന​ൽ​കി
Sunday, October 25, 2020 10:50 PM IST
ച​വ​റ: ച​വ​റ ബി​ജെ​എം സ​ർ​ക്കാ​ർ കോ​ളേ​ജി​ലെ എ​ൻ​എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ലെ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക്‌ പോ​ഷ​കാ​ഹാ​ര കി​റ്റു​ക​ൾ ന​ല്കി.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എ​ൻ എ​സ് എ​സ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​ൻ​സ​ർ, വൃ​ക്ക​രോ​ഗം, ത​ള​ർ​വാ​തം മു​ത​ലാ​യ മാ​ര​ക രോ​ഗ​ത്താ​ൽ വി​ഷ​മി​ക്കു​ന്ന രോ​ഗി​ക​ളു​ടെ കു​ടും​ബ​ത്തി​നാ​ണ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. 11 ൽ​പ്പ​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ​മാ​ഹ​രി​ച്ച​ത് അ​ധ്യാ​പ​ക​രു​ടേ​യും വോ​ള​ന്‍റി​യേ​ഴ്സി​ന്‍റേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ്.

തു​ട​ർ​ന്നും ഈ ​പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​ജി. ഗോ​പ​കു​മാ​ർ ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് ഡോ.​ജ​യ​ശ്രീ​ക്ക് കൈ​മാ​റി. പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ക്ര​ട്ട​റി എ​ൻ.​എം പി​ള്ള, ഡോ.​വി അ​നി​ൽ പ്ര​സാ​ദ്, ഡോ. ​സു​നി​ൽ കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ പി.​റ്റി മോ​നി​ഷ് മോ​ഹ​ൻ. ഇ​ർ​ഫാ​ൻ ഷാ ​എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.