ഉ​ത്ത​ര​വു​ക​ള്‍ ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, October 27, 2020 10:24 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ ലം​ഘി​ച്ചാ​ല്‍, ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍. ഇ​ന്ന​ലെ കൂ​ടി​യ ഉ​ന്ന​ത​ത​ല ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ ഇ​കാ​ര്യം അ​റി​യി​ച്ച​ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് ബാ​ധി​ത​രെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റും മു​ന്‍​പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ അ​നു​മ​തി ഫോ​ണ്‍ മു​ഖാ​ന്തി​രം എ​ങ്കി​ലും വാ​ങ്ങി​യി​രി​ക്ക​ണം എ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ണ്ടും രോ​ഗി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​താ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​യും പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ​യും സൂ​പ്ര​ണ്ടു​മാ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ല​ക്ട​ര്‍ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്.
വി​ളി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന കാ​ര്യം അ​റി​യി​ച്ചി​ട്ടും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​താ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഹ​ബീ​ബ് യോ​ഗ​ത്തി​ല്‍ ക​ള​ക്ട​റോ​ട് പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കളക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
ചി​കി​ത്സ​യി​ല്‍ ഇ​രി​ക്കു​ന്ന രോ​ഗി​യു​ടെ അ​വ​സ്ഥ വ​ള​രെ ഗു​രു​ത​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്രം രോ​ഗി​യെ മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന പ്ര​വ​ണ​ത ഖേ​ദ​ക​ര​മാ​ണെ​ന്നും ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കള​ക്ട​ര്‍ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.
ക്ലോ​സ്ഡ് ക്ല​സ്റ്റ​ര്‍ ഗ്രൂ​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് ത​ല​ത്തി​ല്‍ യോ​ഗം ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കാ​ന്‍ ക​ള​ക്ട​ര്‍ സി ​സി ജി ​യു​ടെ ചു​മ​ത​ല​യു​ള്ള സ​ബ് ക​ള​ക്ട​ര്‍ ശി​ഖാ സു​രേ​ന്ദ്ര​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.