ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ണ്ണ​ട​ച്ചി​ട്ടും ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ല്ല
Tuesday, October 27, 2020 10:24 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ത്താ​താ​യി​ട്ട്് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ന്ന​ക്കാ​ന്‍ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി.
ച​വ​റ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ജം​ഗ്ഷ​ന് മു​ന്നി​ലെ ഹൈ​മാ​സ്റ്റാ​ണ് ക​ത്താ​തെ കി​ട​ക്കു​ന്ന​ത്. ഇ​ത് കാ​ര​ണം ഈ ​പ്ര​ദേ​ശം മു​ഴു​വ​ന്‍ ഇ​രു​ട്ടാ​ണ്. രാ​ത്രി ദൂ​രെ​സ്ഥ​ല​ത്ത് നി​ന്ന് ജോ​ലി ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ര്‍​ക്കും രാ​വി​ലെ പ​ത്ര വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​യി​മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ട്ടാ​യ​തി​നാ​ല്‍ പ​ല​പ്പോ​ഴും ചെ​റി​യ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും കേ​ടാ​യ ലൈ​റ്റ് ന​ന്നാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് ഹൈ​മാ​സ്റ്റ് ലൈ​റ്റ് ന​ന്നാ​ക്ക​ണം എ​ന്നാ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.