സം​വ​ര​ണം ന​ട​പ്പാ​ക്കി​യ ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണം: ത​ണ്ടാ​ന്‍ മ​ഹാ സ​ഭ
Tuesday, October 27, 2020 10:24 PM IST
ച​വ​റ: കോ​ട​തി വി​ധി വ​രും മു​മ്പ് മു​ന്നാ​ക്ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള ത​ണ്ടാ​ന്‍ മ​ഹാ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. തി​ര​ക്ക് പി​ടി​ച്ച് ന​ട​പ്പി​ലാ​ക്കി​യ മെ​ഡി​ക്ക​ല്‍ മു​ന്നാ​ക്ക സം​വ​ര​ണ സീ​റ്റു​ള്‍​പ്പെ​ടെ​യു​ള​ള​വ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്ലാ​തെ മാ​റ്റി​വെ​ച്ച സീ​റ്റു​ക​ള്‍ ജ​ന​റ​ല്‍ കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ല്‍ പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​കും.
പി​എ​സ് സി ​ത​ല​ത്തി​ലും ഇ​ത്ത​ര​ത്തി​ല്‍ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യാ​ല്‍ അ​ത് ബാ​ധി​ക്കു​ന്ന​ത് പി​ന്നാ​ക്ക​ക്കാ​രെ​യാ​കും. അ​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഈ ​തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് ജി. ​വ​ര​ദ രാ​ജ​ന്‍, പ്ര​സി​ഡ​ന്‍റ് ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​എ​ന്‍.​രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു