ക​ര​നെ​ൽ​കൃ​ഷി കൊ​യ്ത്ത് ഉ​ത്സ​വം നടത്തി
Tuesday, October 27, 2020 10:24 PM IST
പ​ന്മ​ന: ക​ര​നെ​ൽ കൃ​ഷി​യി​ൽ വി​ള​ഞ്ഞ പൊ​ൻ ക​തി​രു​ക​ളു​ടെ കൊ​യ്ത്ത് ഉ​ത്സ​വ​മാ​യി മാ​റി. പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ന​യി​ൽ വാ​ർ​ഡി​ൽ അ​ജി​ത് ഭ​വ​ന​ത്തി​ൽ സു​രേ​ന്ദ്ര ജ​നാ​ർ​ദ്ദ​ന​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്ന ഭൂ​മി​യി​ലാ​ണ് ക​ര​നെ​ൽ​കൃ​ഷി ന​ട​ത്തി പൊ​ൻ ക​തി​രു​ക​ൾ ആ​ക്കി മാ​റ്റി​യ​ത്.

ലോ​ക് ഡൗ​ൺ കാ​ല​ത്തെ ആ​ല​സ്യം ഒ​ഴി​വാ​ക്കാ​ൻ ത​ന്‍റെ 50 സെ​ന്‍റ് ഭൂ​മി​യി​ൽ ആ​രം​ഭി​ച്ച ക​ര​നെ​ൽ​കൃ​ഷി നൂ​റു​മേ​നി കൊ​യ്ത ആ​ഹ്ലാ​ദ​ത്തി​ലാ​ണ് സു​രേ​ന്ദ്ര ജ​നാ​ർ​ദ്ദ​ന​നും ഭാ​ര്യ സ​ര​സ​മ്മ​യും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പ​ന്മ​ന കൃ​ഷി​ഭ​വ​ൻ ഉ​മ നെ​ൽ​വി​ത്തു​ക​ൾ ന​ൽ​കു​ക​യും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു.

​കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ക​ര​നെ​ൽ​കൊ​യ്ത്തി​ൽ സം​സ്കൃ​ത സ​ർ​വ്വ​ക​ലാ​ശാ​ല പ​ന്മ​ന കാ​മ്പ​സി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി പ​ങ്കു​ചേ​ർ​ന്ന​പ്പോ​ൾ കൊ​യ്ത്തു​ൽ​സ​വ​മാ​യി​മാ​റി.

കൊ​യ്ത്തു​ത്സ​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​ഹ​മ്മ​ദ് മ​ൻ​സൂ​ർ നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ വ​ർ​ഗീ​സ് നൈ​നാ​ൻ, അ​നീ​ഷ, അ​ഞ്ജ​ലി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.