ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ന്നു
Tuesday, October 27, 2020 10:24 PM IST
കൊ​ട്ടാ​ര​ക്ക​ര : കാ​ഥി​ക​നും ഭാ​ഷാ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ. ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ന്‍റെ സ്മ​ര​ണാ​ർ​ഥം രൂ​പീ​ക​രി​ച്ച ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ച്ചു.
ക​ഥാ​പ്ര​സം​ഗ​ത്തി​നും സാ​ഹി​ത്യ​ത്തി​നും വി​ശ്വം​ഭ​ര​ൻ ചെ​യ്ത സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഉ​പ​ജീ​വ​ന​മാ​ർ​ഗ​മെ​ന്ന​തി​ലു​പ​രി ഈ ​ക​ല​യോ​ടു​ള്ള കാ​ഥി​ക​രു​ടെ ആ​ഭി​മു​ഖ്യ​മാ​ണ് ക​ഥാ​പ്ര​സം​ഗ​ത്തെ നി​ല​നി​ർ​ത്തു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
എ​ഴു​കോ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ഴു​കോ​ൺ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​ഥ​മ പു​ര​സ്കാ​രം കാ​ഥി​ക​ൻ തേ​വ​ർ​തോ​ട്ടം സു​കു​മാ​ര​ന് മ​ന്ത്രി സ​മ​ർ​പ്പി​ച്ചു.
സ്മൃ​തി മ​ണ്ഡ​പ സ​മ​ർ​പ്പ​ണം പി.​അ​യി​ഷാ പോ​റ്റി എം​എ​ൽ​എ​യും, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​എ.​എ​ബ്ര​ഹാ​മും നി​ർ​വ​ഹി​ച്ചു.
ക​ഥാ​പ്ര​സം​ഗ രം​ഗ​ത്ത് അ​റു​പ​ത് വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച പ്ര​ഫ.​വി.​ഹ​ർ​ഷ​കു​മാ​റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്കു​ള്ള പ്ര​ശ​സ്തി പ​ത്ര​ങ്ങ​ൾ പു​ക​സ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​നും പ്ര​സി​ഡ​ന്‍റ് ബീ​നാ സ​ജീ​വും സ​മ​ർ​പ്പി​ച്ചു.
മു​ൻ എം​എ​ൽ​എ എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ, ആ​ർ.​മു​ര​ളീ​ധ​ര​ൻ, ഡോ.​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.