പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം; സി​പി​എം സ​മ​രം സംഘടിപ്പിച്ചു
Tuesday, October 27, 2020 10:26 PM IST
പു​ന​ലൂ​ർ: പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ ജ​ന​വി​രു​ദ്ധ ന​യ​ത്തി​നെ​തി​രാ​യി പു​ന​ലൂ​ർ പ്ര​ദേ​ശ​ത്തി​ലെ വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ന്നു. ഇന്നലെ രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ച്ച സ​മ​രം പു​ന​ലൂ​ർ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്ക് മു​ന്നി​ലാ​ണ് ന​ട​ത്തി​യ​ത്. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ആ​യ​തോ​ടു​കൂ​ടി പ്ര​ധാ​ന​പ്പെ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നും ട്രെ​യി​ൻ നി​ർ​ത്താ​ത്ത സ്ഥി​തി സം​ജാ​ത​മാ​കും.
കൂ​ടാ​തെ 10 രൂ​പ ടി​ക്ക​റ്റ് 30 രൂ​പ​യാ​യി ഉ​യ​രു​ക​യും ചെ​യ്യും. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സ് അ​ന്യ​മാ​കു​ന്ന ഇ​ത്ത​രം ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ആ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. തെ​ന്മ​ല​യി​ൽ ന​ട​ന്ന സ​മ​രം സി​പി എം ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം​എ രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ ലൈ​ല​ജ അ​ധ്യ​ക്ഷ​യാ​യി.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ സു​രേ​ഷ്, എ. ​ജോ​സ​ഫ്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി ​എ​സ് മ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പു​ന​ലൂ​രി​ൽ ന​ട​ന്ന സ​മ​രം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ് ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ ​എ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​നാ​യി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സു​ഭാ​ഷ് ജി ​നാ​ഥ്, വി ​ഓ​മ​ന​ക്കു​ട്ട​ൻ, സു​ബി, മു​ൻ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​ശീ​ലാ രാ​ധാ​കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടൈ​റ്റ​സ്‌ സെ​ബാ​സ്റ്റ്യ​ൻ, ഏ ​ആ​ർ കു​ഞ്ഞു​മോ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ് അ​ൻ​വ​ർ, ഡി​വൈ​എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് എ​ൻ രാ​ജേ​ഷ് എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ആ​ര്യ​ങ്കാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ​മ​രം സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം ടി ​ച​ന്ദ്രാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ആ​ർ പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​യി. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​നു മാ​ത്യു , ക​ഴു​തു​രു​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.