കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Tuesday, October 27, 2020 10:26 PM IST
പു​ന​ലൂ​ർ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ട്ട​യു​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​മാ​കു​ന്ന​തി​ന് വേ​ണ്ടി പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ ​എ ല​ത്തീ​ഫ് നി​ർ​വ​ഹി​ച്ചു.
സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് മു​ട്ട കോ​ഴി കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണം. ഇ​തി​ലൂ​ടെ മു​ട്ട​യു​ത്പാ​ദ​ന​ത്തി​ൽ മി​ക​ച്ച മാ​റ്റം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളി​ലെ 1800 വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. 60 ദി​വ​സ​ങ്ങ​ൾ പ്രാ​യ​മു​ള്ള അ​ഞ്ച് എ​ണ്ണം വീ​തം 9000 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ന​ൽ​കി​യ​ത്.