കു​ഞ്ഞു​മാ​യി യു​വ​തി കാ​യ​ലി​ല്‍​ച്ചാ​ടി മരിച്ച സം​ഭ​വ​ത്തി​ന് പിന്നാലെ ഭ​ര്‍​ത്താ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Wednesday, October 28, 2020 1:26 AM IST
കുണ്ടറ: കു​ഞ്ഞു​മാ​യി യു​വ​തി കാ​യ​ലി​ല്‍​ച്ചാ​ടി ആ​ത്ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​മ​ണ്‍ ഇ​ട​വ​ട്ടം പൂ​ജ​പ്പു​ര സി​ജു സ​ദ​ന​ത്തി​ല്‍ സി​ജു​വി​നെ​യാ(26)​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കുന്നേരം വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യ ഭാ​ര്യ രാ​ഖി (22),മ ​ക​ന്‍ ആ​ദി(മൂന്നു)​എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യും കു​ഞ്ഞും മ​രി​ച്ച​തി​ന് പി​ന്നാ​ലെ സി​ജു ഒ​ളി​വി​ലാ​യി​രു​ന്നു. പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം ബ​ന്ധു​വീ​ട്ടി​ല്‍ അ​ഭ​യം​തേ​ടി​യ സി​ജു ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ സു​ഹൃ​ത്തി​നൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ധാ​ര്‍ കാ​ര്‍​ഡും മ​റ്റു​രേ​ഖ​ക​ളും വീ​ട്ടി​ല്‍ നി​ന്നും എ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നും ഇ​യാ​ള്‍ സു​ഹൃ​ത്തി​നൊ​പ്പം വീ​ട്ടി​ലെ​ത്തി​യ​ത്. സു​ഹൃ​ത്തി​നെ വീ​ടി​ന് പു​റ​ത്ത് നി​ര്‍​ത്തി​യ ശേ​ഷം സി​ജു അ​ക​ത്തേ​ക്ക് ക​യ​റി​യ​ങ്കി​ലും പ​തി​ന​ഞ്ചു മി​നി​ട്ട് ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ള്‍ പു​റ​ത്തേ​ക്ക് വ​ന്നി​ല്ല.

തു​ട​ര്‍​ന്ന് സു​ഹൃ​ത്ത് വീ​ട്ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും വാ​തി​ല്‍ അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. ഇ​തോ​ടെ സം​ശ​യം തോ​ന്നി വാ​തി​ല്‍ ച​വി​ട്ടി പൊ​ളി​ച്ച​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ല്‍ സി​ജു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ചയാ​ണ് കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് രാ​ഖി കു​ഞ്ഞു​മാ​യി കാ​യ​ലി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സി​ജു മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.
ഇ​തി​നി​ടെ വ​ഴ​ക്കു​ണ്ടാ​യ​ത് ര​മ്യ​തി​യി​ലാ​ക്കാ​ന്‍ ഞാ​യ​റാ​ഴ്ച രാ​ഖി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഭാര്യാപിതാവ് യ​ശോ​ധ​ര​ന്‍ പി​ള്ള​യെ വാ​ക്കേ​റ്റ​ത്തി​നി​ടെ സി​ജു മ​ര്‍​ദി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു.​ പി​താ​വി​ന് പ​രി​ക്കേ​റ്റ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലു​മാ​ണ് രാ​ഖി കു​ഞ്ഞു​മാ​യി വീ​ട്ടി​ല്‍ നി​ന്നും പോ​യ​ത്. കാ​യ​ല്‍​വാ​ര​ത്തു​കൂ​ടി ഇ​വ​ര്‍ പോ​കു​ന്ന​ത് ക​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പോ​ലീസ് രാ​ത്രി​യി​ലും കാ​യി​ലി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പ​ക​ലാ​ണ് ഇ​രു​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കാ​യി​ലി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്.