കു​ട്ട​നാ​ട്ടി​ലെ നെ​ല്ല് സം​ഭ​ര​ണം; സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ട​ത് ക​ര്‍​ഷ​ക​രു​ടെ വി​ജ​യ​മാ​ണെ​ന്ന് എം​പി
Thursday, October 29, 2020 10:50 PM IST
കൊ​ല്ലം: കു​ട്ട​നാ​ട്ടി​ലെ നെ​ല്ല് സം​ഭ​ര​ണം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ​ക്കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ട​ത് ക​ര്‍​ഷ​ക​രു​ടെ വി​ജ​യ​മാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ​റ​ഞ്ഞു. സ​പ്ലൈ​കോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ല്ല് സം​ഭ​രി​ച്ച് റൈ​സ് മി​ല്ലു​ക​ള്‍​ക്ക് നെ​ല്ല് കൈ​മാ​റു​ന്ന പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച് കു​ട്ട​നാ​ട്ടി​ലെ ഏ​താ​നും ചി​ല സം​ഘ​ങ്ങ​ള്‍​ക്ക് നെ​ല്ല് സം​ഭ​രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പി​ന്‍​വ​ലി​ച്ച് ക​ര്‍​ഷ​ക​രു​ടെ മു​ന്നി​ല്‍ സ​ര്‍​ക്കാ​രി​ന് മു​ട്ടു​മ​ട​ക്കേ​ണ്ടി വ​ന്ന​താ​യി എം​പി പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ തു​ഗ്ല​ക് പ​രി​ഷ്ക്കാ​ര​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് നെ​ല്ല് സം​ഭ​ര​ണ​ത്തി​ല്‍ ഉ​ണ്ടാ​യ​ത്. ക​ര്‍​ഷ​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ല്‍​പ്പും സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍ നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തു​മാ​ണ് സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നം പി​ന്‍​വ​ലി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​ച്ച​തെ​ന്ന് എം​പി പ​റ​ഞ്ഞു.

കൃ​ഷി​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ഇ​നി​യും ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. സ​പ്ലൈ​കോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ട​നാ​ട്ടി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് സം​ഭ​രി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് നെ​ല്ലി​ന്‍റെ തു​ക എ​ത്ര​യും വേ​ഗം ന​ല്‍​ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.