ആം​ഗ​ൻ​വാ​ടി കു​ട്ടി​ക​ൾ​ക്ക്‌ ഇ​നി ശീ​തീ​ക​രി​ച്ച മു​റി​ക​ൾ
Thursday, October 29, 2020 10:50 PM IST
കു​ണ്ട​റ: തൃ​ക്കോ​വി​ൽ​വ​ട്ടം ചേ​രീ​ക്കോ​ണം വാ​ർ​ഡി​ലെ ത​ല​ച്ചി​റ തെ​ക്ക് 57-ാം നന്പർ ആംഗൻവാ​ടി കു​ട്ടി​ക​ൾ​ക്ക് ഇ​നി ശീ​തീ​ക​രി​ച്ച മു​റി​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കാം. ടി​വി കാ​ണാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. ടോം ​ആ​ൻ​ഡ് ജെ​റി, ഡോ​റാ, ഡോ​റി​മോ​ൻ, ഛോട്ടാ ​ഭീം, ശി​ൻ​ചാ​ൻ, മി​ക്കി മൗ​സ് തു​ട​ങ്ങി​യ ഇ​ഷ്ട​ക​ഥാ​പാ​ത്ര​ങ്ങ​ളെ ക​ണ്ട് ആ​ന​ന്ദി​ക്കാം. ഒ​പ്പം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള ല​ളി​ത​മാ​യ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളും.
തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ വാ​ക്കു​പാ​ലി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് സ​മി​തി​യി​ൽ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും തു​ക ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബി​ജെ​പി വാ​ർ​ഡ് മെ​മ്പ​ർ സു​നി​ത്ത് ദാ​സ് സ്വ​ന്തം കൈയി​ൽ നി​ന്നും ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആം​ഗ​ൻ​വാ​ടി ഹൈ​ടെ​ക്‌ ആ​ക്കി​യ​ത്. നേ​ര​ത്തേ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ പ്ര​വ​ർ​ത്തി​ച്ച ആംഗൻ​വാ​ടി​യി​ൽ 150 സ്ക്വ​യ​ർ ഫീ​റ്റി​ൽ പ്ര​ത്യേ​ക മു​റി നി​ർ​മി​ച്ചാ​ണ് ഹൈ​ടെ​ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.
ശീതീകരിച്ച മുറിയുടെ ഉദ്ഘാടനം സു​നി​ത്ത് ദാ​സ് നിർവഹിച്ചു. ച​ട​ങ്ങി​ൽ ജീ​വ​ന​ക്കാ​രെ​യും ആ​ശാ​വ​ർ​ക്ക​ർ​മാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു.