നാമനിർദേശ പത്രിക നൽകാൻ എത്തിയത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി
Thursday, November 19, 2020 10:38 PM IST
പ​ത്ത​നാ​പു​രം : മൂന്നു മാ​സം പ്രാ​യ​മു​ള്ള ത​ന്‍റെ ഇ​ള​യ​മ​ക​ൾ ദ​ക്ഷി​ണ​യു​മാ​യാ​ണ് പി​റ​വ​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണി​യാം​പ​ടി​ക്ക​ൽ വാ​ർ​ഡ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജി​ത രാ​ജീ​വ് നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​ത്. പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ​ത് കൊ​ണ്ട് ത​ന്നെ പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​നാ​ർ​ഥിക​ളു​ടെ വ​ൻ​തി​ര​ക്കാ​യി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ടോ​ക്ക​ൺ ന​മ്പ​ർ അ​നു​സ​രി​ച്ചേ സ്ഥാ​നാ​ർ​ഥിക​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ള്ളൂ.
പു​റ​ത്ത് കൈ​ക്കു​ഞ്ഞു​മാ​യി നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ച​റി​ഞ്ഞ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ മ​ണി​ക​ണ്ഠ​ൻ അ​ക​ത്തേ​ക്ക് വ​രാ​ൻ നി​ർ​ദേശം ന​ൽ​കി. തു​ട​ർ​ന്ന് വി​ജി​ത കു​ഞ്ഞു​മാ​യി സെ​ക്ര​ട്ട​റി​യു​ടെ അ​ടു​ക്ക​ലെ​ത്തി നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. മൂ​ത്ത​മ​ക​ൾ ദേ​വി​ക​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​മ്മ​ക്കൊ​പ്പം വീ​ടു​ക​യ​റി​യു​ള്ള വോ​ട്ട​ഭ്യ​ർ​ഥന​ക്കും കു​ഞ്ഞു ദ​ക്ഷി​ണ പോ​കാ​റു​ണ്ട്. വീ​ട്ടു​കാ​രു​ടെ​യും വോ​ട്ട​ർ​മാ​രു​ടെ​യും പൂ​ർ​ണ പി​ന്തു​ണ ത​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് വി​ജി​ത പ​റ​യു​ന്നു.