കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ വരെ 13691 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്-246, ബ്ലോക്ക് പഞ്ചായത്തുകള്‍-1242, ഗ്രാമപഞ്ചായത്തുകള്‍-10631, മുനിസിപ്പാലിറ്റികള്‍-1000, കോര്പ്പറേഷന്-572 ഉള്‍പ്പടെ ആകെ 13691 പത്രികകളാണ് ലഭിച്ചത്.
മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത് പരവൂരാണ് 297, കുറവ് കൊട്ടാരക്കരയിലും 169. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് അഞ്ചലിലാണ് 145. ഏറ്റവും കുറവ് പത്തനാപുരം, 90. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികള്‍ ലഭിച്ചത് മൈനാഗപ്പള്ളിയിലാണ് 267, ഏറ്റവും കുറവ് നീണ്ടകരയിലും 76 എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-297, കരുനാഗപ്പള്ളി-271, കൊട്ടാരക്കര-169, പുനലൂര്‍-263. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓച്ചിറ-111, ശാസ്താംകോട്ട-135, പത്തനാപുരം-90, അഞ്ചല്‍-145, കൊട്ടാരക്കര-103, ചിറ്റുമല-98, ചവറ-119, മുഖത്തല-103, ചടയമംഗലം-132, ഇത്തിക്കര-113, വെട്ടിക്കവല-93.