രോ​ഗ​മു​ക്തരായവർ 596 പേർ; കോ​വി​ഡ് 338 പേർക്ക്
Thursday, November 19, 2020 10:38 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 596 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 338 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 331 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും മൂ​ന്നു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 66 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. കി​ളി​കൊ​ല്ലൂ​ര്‍-7, ത​ങ്ക​ശേരി-6, ക​ല്ലും​താ​ഴം, കാ​വ​നാ​ട്, തി​രു​മു​ല്ലാ​വാ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ഉ​ളി​യ​ക്കോ​വി​ല്‍, പ​ള്ളി​മു​ക്ക്, മു​ണ്ട​യ്ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ആ​ശ്രാ​മം, ചാ​ത്തി​നാം​കു​ളം, തേ​വ​ള്ളി, വ​ട​ക്കേ​വി​ള ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-11, പു​ന​ലൂ​ര്‍-8, കൊ​ട്ടാ​ര​ക്ക​ര-5 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.