ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പിടിക്കാ​ൻ അരയും തലയും മുറുക്കി മുന്നണികൾ
Friday, November 20, 2020 10:46 PM IST
ച​വ​റ: ഒ​രു മു​ന്ന​ണി​യ്ക്കും തു​ട​ർ ഭ​ര​ണം കി​ട്ടാ​ത്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ച​വ​റ. 1995 മു​ത​ൽ ഇ​വി​ടെ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മാ​റി മാ​റി ഭ​ര​ണം ന​ട​ത്തി വ​രി​ക​യാ​ണ്. നി​ല​വി​ൽ 13 ഡി​വി​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​ത്ത​വ​ണ ക​രു​ത്ത് കാ​ട്ടാ​ൻ ബി​ജെ​പി​യും പ്ര​ച​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി ക​ഴി​ഞ്ഞു.
ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ തു​ട​ക്ക​മാ​യ 1995 - 2000 വ​ർ​ഷ​ത്തി​ൽ 10 ഡി​വി​ഷ​നു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അഞ്ച് സീ​റ്റി​ൽ എ​ൽ​ഡി​എ​ഫും അഞ്ച് സീ​റ്റി​ൽ യു​ഡി​എ​ഫും വി​ജ​യം കൈ​വ​രി​ച്ചു. എ​ന്നാ​ൽ ര​ണ്ട് മു​ന്ന​ണി​ക​ൾ​ക്കും സീ​റ്റു​ക​ൾ തു​ല്യ​മാ​യ​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ​ത്തി​നാ​യി ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലെ എ​സ് എ ​സ​ലാം പ്ര​സി​ഡ​ന്‍റാ​യും കോ​ൺ​ഗ്ര​സി​ലെ പി.​ജ​ർ​മ്മി​യാ​സ് വൈ​സ് ​പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 2000 - 05 ൽ ​ഭ​ര​ണം യു​ഡി​എ​ഫ് തി​രി​കെ പി​ടി​ച്ചു. 10 സീ​റ്റി​ൽ എട്ട് സീ​റ്റ് യു​ഡി​എ​ഫും രണ്ട് സീ​റ്റ് എ​ൽ​ഡി​എ​ഫും നേ​ടി . കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ പ്ര​സി​ഡ​ന്‍റാ​യി. ആ​ർ എ​സ് പി​യു​ടെ എ​സ്.​അ​നി​ൽ​കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യി.
2005 - 2010 ൽ ​എ​ൽ​ഡി​എ​ഫ് ഭ​ര​ണം തി​രി​കെ പി​ടി​ച്ചു. 12 സീ​റ്റി​ൽ എ​ൽ ഡി ​എ​ഫ് ഒന്പതും ​യു​ഡി​എ​ഫ് രണ്ട് സീ​റ്റും ഒ​രു സ്വ​ത​ന്ത്ര​നും വി​ജ​യി​ച്ചു. സി ​പി എ​മ്മി​ലെ വി.​മ​ധു​വും സി​പി​ഐ​യി​ലെ പി.​ബി.​രാ​ജു​വും ഭ​ര​ണ​ത്തി​ന്‍റെ ര​ണ്ട​ര വ​ർ​ഷം വെ​ച്ച് പ്ര​സി​ഡ​ന്‍റാ​യി. 2010 - 15 ൽ ​യു​ഡി​എ​ഫ് ഭ​ര​ണം തി​രി​കെ പി​ടി​ച്ചു.13 സീ​റ്റി​ൽ 9 യു​ഡി​എ​ഫും നാലിൽ ​എ​ൽ ഡി ​എ​ഫും വി​ജ​യി​ച്ചു. കോ​ൺ​ഗ്ര​സി​ലെ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ മൂ​ന്ന​ര വ​ർ​ഷ​വും തു​ട​ർ​ന്നു​ള്ള ഒ​ന്ന​ര വ​ർ​ഷം കോ​ൺ​ഗ്ര​സി​ലെ ച​വ​റ ഹ​രീ​ഷ് കു​മാ​റും പ്ര​സി​ഡ​ന്‍റാ​യി.
2015 - 20 ൽ ​വീ​ണ്ടും എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ നി​ന്നു. 13 സീ​റ്റി​ൽ എ​ൽ​ഡി​എ​ഫ് ഏഴും ​യു​ഡി​എ​ഫ് ആറും ​സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചു. ഒ​രു സീ​റ്റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ തു​ട​ർ ഭ​ര​ണം പോ​യി. സി​പി​ഐ​യി​ലെ കെ.​ത​ങ്ക​മ​ണി പി​ള്ള​യും സി​പി​എ​മ്മി​ലെ ബി​ന്ദു​കൃ​ഷ്ണ​കു​മാ​റും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വീ​തി​ച്ചെ​ടു​ത്തു.
ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം മു​ന്ന​ണി​ക​ളി​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ര് ഭ​രി​ക്കു​മെ​ന്ന​ത് പ്ര​വ​ച​നാ​ധീ​ത​മാ​ണെ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ഥ്യം.