തേ​വ​ല​പ്പു​റത്ത് സി​പിഎ​മ്മി​ന് വ​നി​താ റി​ബ​ൽ
Friday, November 20, 2020 10:46 PM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തേ​വ​ല​പ്പു​റം മൂ​ന്നാം വാ​ർ​ഡി​ൽ സി​പിഎ​മ്മി​ന് വ​നി​താ റി​ബ​ൽ. സി​പി​എം സ്ഥാ​നാ​ർ​ഥിയ്ക്കെ​തി​രെ മു​ൻ തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ല​പാ​ടെ​ടു​ക്കു​ക​യും ര​ണ്ടു​ത​വ​ണ മ​ത്സ​രി​ക്കു​ക​യും ചെ​യ്ത വ​നി​ത​യെ ഇ​ക്കു​റി ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥിയാ​ക്കി​യ​തോ​ടെ​യാ​ണ് സിപിഎം പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൈ​യെ​ടു​ത്ത് വ​നി​താ വി​മ​ത സ്ഥാ​നാ​ർ​ഥിയെ നി​ർ​ത്തി​യി​ട്ടു​ള്ള​ത്.
മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ ഭാ​ര്യ​യാ​യ ബി​നു അ​ജ​യ​നാ​ണ് വി​മ​ത സ്ഥാ​നാ​ർ​ഥിയാ​യി നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ആ​യി​ര​ത്തി ഇ​രു​ന്നൂ​റി​ൽ​പ്പ​രം വോ​ട്ടു​ക​ളാ​ണ് വാ​ർ​ഡി​ൽ ഉ​ള്ള​ത്. മു​ൻ വാ​ർ​ഡ് മെ​മ്പ​ർ ഡി.​മ​ണി​യ​മ്മ​യാ​ണ് യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കു​ടും​ബ​ശ്രീ​യു​ടെ സിഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന ജി.​സ​ന്ധ്യ ഇ​ട​ത് മു​ന്ന​ണി​യു​ടെ​യും അ​ജി​ത​കു​മാ​രി എ​ൻഡിഎ​യു​ടെ​യും സ്ഥാ​നാ​ർ​ഥിക​ളാ​ണ്.

കുണ്ടറയിൽ സൈ​നി​ക ര​ക്ഷാദി​നം
ആ​ച​രി​ച്ചു

കു​ണ്ട​റ: നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ് മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി കു​ണ്ട​റ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ സൈ​നി​ക ര​ക്ഷാ ദി​നം ആ​ച​രി​ച്ചു. സം​യു​ക്ത സേ​നാ​ധി​പ​ൻ ജ​ന​റ​ൽ വി​പി​ൻ ന​വത്തി​ന്‍റെ പ​ട്ടാ​ള​ക്കാ​രു​ടെ​യും വി​മു​ക്ത​ഭ​ട​ൻ​മാ​രു​ടെയും ​ആ​നു​കൂ​ല്യ​ങ്ങ​ളും പെ​ൻ​ഷ​നും വെ​ട്ടി കു​റ​യ്ക്കു​ന്ന​തി​നു​ള്ള ശു​പാ​ർ​ശ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചതി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സൈ​നി​ക ര​ക്ഷാ ദി​നം ആ​ച​രി​ച്ച​ത്.
ര​ക്ഷാ ദി​നാ​ച​ര​ണം ജി​ല്ലാ സെ​ക്ര​ട്ട​റി മു​ള​വ​ന അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ണന്‍റ് വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷ്ണ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ സെ​റാ​ഫി​ൻ ജോ​സ​ഫ്, ആ​ർ എ​സ് പി​ള്ള, ചെ​ല്ല​പ്പ​ൻ​പി​ള്ള, ജോ​ൺ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷി​ക്കാം

കൊല്ലം: കൊ​ല്ലം സ​ര്‍​ക്കാ​ര്‍ ഗ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്തെ ഫ​ല​വൃ​ക്ഷ​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്ക് അ​ദാ​യം എ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍- 0474-2761555.