കു​ന്ന​ത്തൂ​രി​ൽ മ​ത്സ​രം തീ​പാ​റും
Friday, November 20, 2020 10:47 PM IST
ശാ​സ്താം​കോ​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​ന്ന​ത്തൂ​ർ ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ മ​ത്സ​രം തി ​തീ​പാ​റും. എ​ൽ ഡി ​എ​ഫ് നും ​യു ഡി ​എ​ഫി​നും ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള ഇ​വി​ടെ വി​ജ​യ​വും പ​ല​പ്പോ​ഴും മാ​റി​മ​റി​യു​ന്ന ച​രി​ത്ര​മാ​ണു​ള്ള​ത്.
നി​ല​വി​ൽ എ​ൽഡി​എ​ഫി​ന്‍റെ കൈ​വ​ശ​മാ​ണ് കു​ന്ന​ത്തൂ​ർ ഡി​വി​ഷ​ൻ. ക​ഴി​ഞ്ഞ തെര​ഞ്ഞെ​ടു​പ്പി​ൽ യുഡിഎ​ഫി​ൽ നി​ന്ന് പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യ ഈ ​സീ​റ്റ് ഇ​ട​തു​പ​ക്ഷം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു ​ഡി എ​ഫി​ലെ കാ​രു​വ​ള്ളി ശ​ശി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന് വി​ജ​യി​ച്ച ഡി​വി​ഷ​നാ​ണ് കെ ​ശോ​ഭ​ന​യി​ലൂ​ടെ ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​തു​പ​ക്ഷം തി​രി​ച്ചു പി​ടി​ച്ച​ത്. 3699 ആ​യി​രു​ന്നു ശോ​ഭ​ന​യു​ടെ ഭൂ​രി​പ​ക്ഷം. കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ശാ​സ്താം​കോ​ട്ട​യി​ലെ പ​തി​നെ​ട്ട് വാ​ർ​ഡു​ക​ളും പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ലെ പ​ത്ത് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കു​ന്ന​ത്തൂ​ർ ഡി​വി​ഷ​ൻ.
ആ​കെ 41 വാ​ർ​ഡു​ക​ൾ. ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തും ഭ​രി​ച്ചി​രു​ന്ന​ത് എ​ൽ ഡി ​എ​ഫ് ആ​യി​രു​ന്നു. ആ​കെ പോ​ൾ ചെ​യ്ത സാ​ധു​വാ​യ 45252 വോ​ട്ടി​ൽ 20603 ഉം ​ശോ​ഭ​ന നേ​ടി എ​തി​ർ സ്ഥാ​നാ​ർ​ഥി യുഡിഎ​ഫി​ലെ ജ​യ​ശ്രീ ര​മ​ണ​ന് 16904 ഉം ​ബി ജെ ​പി​യി​ലെ രാ​ജി പ്ര​സാ​ദി​ന് 7745 വോ​ട്ടും ല​ഭി​ച്ചു.
ഇ​ത്ത​വ​ണ ജ​ന​റ​ൽ വാ​ർ​ഡാ​യ ഇ​വി​ടെ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് വേ​ദി​യൊ​രു​ങ്ങു​ന്ന​ത്.​ സി പി ​എം കു​ന്ന​ത്തൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി വ​ച്ച് പി ​കെ ഗോ​പ​ൻ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി. ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി സെ​ക്ര​ട്ട​റി​യാ​യി തു​ട​രു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സ്ഥാ​നാ​ർ​ഥിത്വം ല​ഭി​ച്ച​ത്. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഗോ​പ​ൻ മി​ക​ച്ച പ്രാ​സം​ഗി​ക​ൻ, ഗ്ര​ന്ഥ​ക​ർ​ത്താ​വ് തു​ട​ങ്ങി​യ നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ൾ​ക്ക് കൂ​ടി ഉ​ട​മ​യാ​ണ്.
യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് ബാ​ബു​വാ​ണ് യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി. മ​റ്റ് പ​ല​രു​ടേ​യും പേ​ര് ഉ​യ​ർ​ന്ന് വ​ന്നെ​ങ്കി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഈ ​സീ​റ്റ് ദി​നേ​ശ് ബാ​ബു​വി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. യു​വ​ജ​ന സ​മ​ര​ങ്ങ​ളി​ൽ മു​ൻ നി​ര​യി​ൽ നി​ന്ന​താ​ണ് അ​നു​കൂ​ല ഘ​ട​ക​മാ​യ​ത്.​ ഖാ​ദി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ അം​ഗ​വും കൂ​ടി​യാ​ണ് ദി​നേ​ശ് ബാ​ബു. ബി ​ജെ പി ​ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ജി​തി​ൻ ദേ​വാ​ണ് ബി ​ജെ പി ​സ്ഥാ​നാ​ർ​ഥി. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു.​ ക​ഴി​ഞ്ഞ ത​വ​ണ ശൂ​ര​നാ​ട് തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ൽ​സ​രി​ച്ചി​രു​ന്നു.